വിമാനത്താവളത്തിൽ യുവാക്കൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ വൻ തട്ടിപ്പ്

ബെംഗളൂരു: വ്യാജ എംപ്ലോയ്‌മെന്റ് പോർട്ടലുകളും തൊഴിൽ ഏജൻസികളും സജീവമാവുന്നു. ഇത്തവണ മൈസൂരു വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്നു പണം തട്ടിയെടുക്കുന്ന എംപ്ലോയ്‌മെന്റ് പോർട്ടലുകളുടെയും തൊഴിൽ ഏജൻസികളുടെയും തട്ടിപ്പാണ് പുറത്തുവന്നത്‌. കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ട് കഴിയുന്ന യുവാക്കളാണ് ഇവരുടെ തട്ടിപ്പിനിരയാകുന്നത്.

ഇവർ പണം വാങ്ങിയശേഷം പറഞ്ഞുവിട്ടതനുസരിച്ച് മൂന്നുമാസത്തിനകം 20-ഓളം യുവാക്കൾ ജോലി ചോദിച്ച് വിമാനത്താവളത്തിലെത്തിയതായി വിമാനത്താവളം അധികൃതർ പറഞ്ഞു. ഒരാളിൽനിന്നും 30,000 രൂപവരെ ജോലി വാഗ്ദാനം ചെയ്ത് വാങ്ങുന്നുണ്ടെന്നാണ് വിവരം.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ബയോഡാറ്റയും പണവും വാങ്ങിവച്ച് യുവാക്കളെ വിമാനത്താവളത്തിലേക്ക് പറഞ്ഞയക്കുകയാണ് ഇവരുടെ രീതിയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം ഏജൻസികളുടെ തട്ടിപ്പിൽ വീണുപോകരുതെന്ന് വിമാനത്താവളം ഡയറക്ടർ ആർ. മഞ്ജുനാഥ് മുന്നറിയിപ്പു നൽകി.

വിമാനത്താവളത്തിൽ ജോലിക്കാരെയെടുക്കാൻ ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് ഇതിനുള്ള അധികാരമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts