നോർക്ക ക്ഷേമപദ്ധതികളെക്കുറിച്ച് വെബിനാർ  നടത്തി.

ബെംഗളൂരു: നവംബർ 4 ന് ബുധനാഴ്ച വൈകിട്ട് സ്വർഗറാണി ക്‌നാനായ പള്ളി ഇടവക  അംഗങ്ങൾക്കായി നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വെബിനാർ നടത്തി. സ്വർഗറാണി പള്ളി വികാരി ഫാ.ബിബിന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വെബിനാറിൽ നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ ശ്രീമതി.റീസ രഞ്ജിത് എൻ.ആർ.കെ ഇൻഷൂറൻസ് കാർഡ്, സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ,കാരുണ്യം പദ്ധതി,പെൻഷൻ പദ്ധതി,വിദേശ റിക്രൂട്ട്മെന്റ് തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. ഇടവകയിലെ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്ത വെബിനാർ വൈ.സി.എ  പ്രസിഡന്റ്  അജോ കുരിയൻ , അനീഷ് ജോർജ് , ജിസോ ജോസ് എന്നിവർ ഏകോപനം  ഒരുക്കി.

Read More

നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പ്

ബെംഗളൂരു: നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ കബളിപ്പിച്ച് പണംതട്ടിയ കേസിൽ നാലുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ വാജിബ് ഖാൻ (30), സാഹിൽ എന്ന മൗജ് ഖാൻ (20), ഷാഹിദ് (28), ഉമീർ ഖാൻ (31) എന്നിവരാണ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥരുടെയോ സൈനിക ഉദ്യോഗസ്ഥരുടെയോ അക്കൗണ്ടുകൾവഴി ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ചിത്രങ്ങൾ ഒ.എൽ.എക്സ്, ക്വിക്ർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് വെച്ചായിരുന്നു തട്ടിപ്പ്. വാങ്ങുന്നവർക്ക് വിശ്വാസം വരാനായിരുന്നു ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.…

Read More

ഗതാഗത നിയമം ലംഘിച്ചാല്‍ ഇനി പിഴയടച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ട;അടുത്ത പണിയുമായി ട്രാഫിക്‌ പോലീസ് രംഗത്ത്…

ബെംഗളൂരു: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാം എന്നതാണല്ലോ നമ്മുടെ ഒക്കെ സൌകര്യം,എന്നാല്‍ പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക്‌ പോലീസ് രംഗത്ത് വന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴക്കു പുറമേ പരീക്ഷയും ഏര്‍പ്പെടുത്തുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയാലേ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടുകയുള്ളൂ. മാര്‍ക്ക് കുറഞ്ഞാലോ ?അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്താനും പരിപാടി ഉണ്ട്. പത്തിലേറെ തവണ ഗതാഗത ലംഘനം നടത്തുന്നവര്‍ക്കാന് ഈ ശിക്ഷാ രീതി എന്ന് ട്രാഫിക് ജോയിന്റ്…

Read More

ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ദിശമാറി എതിര്‍ ദിശയിലെ മറ്റൊരു കാറുമായി വീണ്ടും കൂട്ടിയിടിച്ചു;ദേശീയപാതയില്‍ നടന്ന അപകടത്തില്‍ 2 മരണം.

ബെംഗളൂരു: ചിത്രദുര്‍ഗയ്ക്ക് സമീപം ദേശീയപാത 13 ല്‍ നടന്ന വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. എസ്.യു.വില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബത്തിലെ രണ്ട് പേരാണ് അപകടത്തില്‍  മരിച്ചത്.ശംഭുലിംഗപ്പ (54) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു,ശോഭ റാണി (34) ചിത്ര ദുര്‍ഗ ജില്ല ആശുപത്രിയില്‍ വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ബന്ധുവായ ലോഹിത് റെഡ്ഡി ആയിരുന്നു. ഇവരുടെ വാഹനം എതിര്‍ ദിശയില്‍ വരികയായിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു തുടര്‍ന്ന് ദിശമാറിയ എസ്.യു.വി എതിര്‍ ദിശയില്‍ വന്നിരുന്ന മറ്റൊരു ചെറു കാറുമായി കൂട്ടിയിടിച്ചു. ഇവര്‍…

Read More

അവർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യട്ടെ !

ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയരി. മരുതംകുഴിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് ബിനീഷ് കോടിയേരി മറുപടി നൽകിയില്ല. അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ കുടുംബം നൽകിയ പരാതിയിൽ കേരളാ പോലീസ് വിശദീകരണം തേടി. ഇ മെയിൽ അയച്ചാണ് എൻഫോഴ്‌സ്‌മെന്റിനോട് കേരളാ പോലീസ് വിശദീകരണം ചോദിച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ…

Read More

നഗരത്തിലെ സാമ്പത്തിക കുറ്റകൃത്യം ;കേരളത്തിൽ ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ നാടകീയ രംഗങ്ങൾ.

തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് മുരുകുമ്പുഴയിലെ ബിനീഷിന്‍റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്. ബിനിഷിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്‍റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു.…

Read More

സംസ്ഥാനത്ത് 2 കോടിയോളം ആളുകൾക്ക് ഇതുവരെ കോവിഡ് ബാധിച്ചിരിക്കാം.

ബെംഗളൂരു : സംസ്ഥാനത്തെ ജനസംഖ്യയുടെ 27.3% പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചിരിക്കാമെന്ന് മന്ത്രി ഡോ.കെ.സുധാകർ. 1.93 കോടി ആളുകൾക്കാണ് കോവിഡ് ബാധിച്ചിരിക്കാം എന്ന് ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പറയുന്നത്. ലക്ഷണങ്ങളില്ലാതെ ഒട്ടേറെപ്പേർക്കു കോവിഡ് വന്നു പോയിരിക്കാമെന്നു കണ്ടെത്തിയതാണ് ഇതിനാധാരം. സെപ്റ്റംബർ 3 മുതൽ 16 വരെ ആൾക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ബസ് ജീവനക്കാർ, ഗർഭിണികൾ, കണ്ടയിൻമെൻറ് സോണകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. 16,000 പേരെ പരിശോധിച്ചതിൽ, ലക്ഷണമില്ലാത്ത 12.7% പേർക്കു കോവിഡ് ബാധിച്ചതായി കണ്ടെത്തി എന്നതാണ് നിഗമനത്തിന് ആധാരം.

Read More

വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇനിമുതൽ വൈദ്യുതിക്ക് അധിക ബിൽ

ബെംഗളൂരു: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധന. നിരക്ക് വർധനയേർപ്പെടുത്തിയതോടെ ഇനിമുതൽ വൈദ്യുതിക്ക് അധിക ബിൽ നൽകേണ്ടിവരും. വൈദ്യുതി വിതരണ കമ്പനികൾക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്. ബെസ്‌കോമുൾപ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികൾ യൂണിറ്റിന് 1.26 രൂപയുടെ വർധനയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

Read More

ബി.എം.ടി.സി.ബസ്സിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്

ബെംഗളൂരു: ബി.എം.ടി.സി.യിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്. ഇവരിൽ നിന്ന് 100 രൂപ വീതം പിഴ ചുമത്തി ആകെ 95,000 രൂപയും ഈടാക്കി. ബസിൽ കയറിയശേഷം മാസ്‌ക് ഊരിവെച്ചവരിൽനിന്നാണ് പിഴ ഈടാക്കുന്നത്. ബി.എം.ടി.സി.സ്ക്വാഡ് അംഗങ്ങളാണ് പരിശോധന നടത്തി പിഴ ഈടാക്കുന്നത്. കഴിഞ്ഞ ജൂൺ മുതലാണ് ബസിൽ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽനിന്ന് ബി.എം.ടി.സി.പിഴ ഈടാക്കിത്തുടങ്ങിയത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽനിന്ന് ബി.ബി.എം.പി.യും പോലീസും പിഴയീടാക്കുന്നതിന് പുറമേയാണ് ബി.എം.ടി.സി.യും പിഴയീടാക്കുന്നത്.

Read More

ബെംഗളൂരു-മൈസൂരു റോഡിൽ യാത്രക്കാരുടെ വണ്ടി തടഞ്ഞ് കവർച്ച

ബെംഗളൂരു: ബെംഗളൂരു-മൈസൂരു റോഡിൽ കവർച്ച സംഘം വീണ്ടും സജീവമാകുന്നു. കഴിഞ്ഞദിവസം രാത്രി രണ്ടിടത്തായി കാത്തുനിന്നവർ യാത്രക്കാരെ അക്രമിച്ച് സ്വർണാഭരണവും പണവും കവർന്നു. മാണ്ഡ്യക്കടുത്ത് തുബിനകെരെ ദൊഡ്ഡബ്യാദരഹള്ളിയിലാണ് ആദ്യത്തെ സംഭവമുണ്ടായത്. രാത്രി മൈസൂരുവിൽനിന്നും മാണ്ഡ്യ ഭാഗത്തേക്കുപോയ ബൈക്ക് യാത്രികരായ സന്തോഷ്, ശ്രീനിവാസ് എന്നിവരാണ് കവർച്ചക്കിരയായത്. ഇവരെ അക്രമിച്ച് കവർച്ച നടത്തിയത് റോഡരികിൽ കാത്തുനിന്ന രണ്ടുപേരാണ്. റോഡകരികിൽ ഒരു ബൈക്കുമായി കാത്തു നിൽക്കുകയായിരുന്നു കവർച്ചക്കാർ. ബൈക്കിൽ പെട്രോൾ തീർന്നുപോയതിനാൽ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരെ തടഞ്ഞുനിർത്തിയത്. യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും കവർന്ന് സംഘം രക്ഷപ്പെട്ടു. രണ്ടാമത്തെ…

Read More