ഗതാഗത നിയമം ലംഘിച്ചാല്‍ ഇനി പിഴയടച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ട;അടുത്ത പണിയുമായി ട്രാഫിക്‌ പോലീസ് രംഗത്ത്…

ബെംഗളൂരു: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാം എന്നതാണല്ലോ നമ്മുടെ ഒക്കെ സൌകര്യം,എന്നാല്‍ പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക്‌ പോലീസ് രംഗത്ത് വന്നിരിക്കുകയാണ്.

തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴക്കു പുറമേ പരീക്ഷയും ഏര്‍പ്പെടുത്തുന്നു.

ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയാലേ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടുകയുള്ളൂ.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

മാര്‍ക്ക് കുറഞ്ഞാലോ ?അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്താനും പരിപാടി ഉണ്ട്.

പത്തിലേറെ തവണ ഗതാഗത ലംഘനം നടത്തുന്നവര്‍ക്കാന് ഈ ശിക്ഷാ രീതി എന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണര്‍ ബി.ആര്‍.രവികാന്തേ ഗൌഡ അറിയിച്ചു.

സൂക്ഷിക്കുക ഇനി ഗതാഗത ലംഘനം നടത്തുന്നതിന് മുന്‍പ് പരീക്ഷ എഴുതാന്‍ കൂടി തയ്യാറായിക്കൊള്ളുക..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts