ബെംഗളൂരു മലയാളി നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം.

ബെംഗളൂരു: നഗരത്തിലെ മലയാളിയായ ശ്രീ.എം.വി.കെ.പ്രദീപിന്‍റെ ഉടമസ്ഥതയില്‍ ഉള്ള “മലബാര്‍ മൂവി മേയ്ക്കെഴ്സ്”നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് വാഷിംഗ്‌ടണ്‍ ഡി.സി.സൌത്ത് ഏഷ്യന്‍ ചലച്ചിത്ര മേള- 2020 ല്‍ മികച്ച ചിത്രത്തിന് ഉള്ള അവാര്‍ഡ്‌ ലഭിച്ചു.

അജിത്‌ പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത “ഒരു നക്ഷത്രമുള്ള ആകാശം” എന്ന ചിത്രത്തില്‍ പ്രശസ്ത നടി അപര്‍ണ ഗോപിനാഥ് ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഉള്ള സ്കൂള്‍ നില നിര്‍ത്താന്‍ വേണ്ടി ഒരു അദ്ധ്യാപിക നടത്തുന്ന പോരാട്ടം ആണ് സിനിമയുടെ ഇതിവൃത്തം.

കുറെ വര്‍ഷങ്ങളായി നഗരത്തില്‍ ജീവിക്കുന്ന ശ്രീ എം.വി.കെ.പ്രദീപ് കണ്ണൂര്‍ സ്വദേശിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts