കാൺപുർ: ഉത്തർപ്രദേശിലെ പുക്രായനിൽ വച്ച് പാട്ന-ഇൻഡോർ എക്സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. കാൻപൂരിൽ നിന്നും 63 കിലോമീറ്റർ അകലെയാണ് അപകടം നടന്ന പുക്രായൻ. പുലർച്ചെ മൂന്നു മണിയോടെ സംഭവിച്ച ദുരന്തത്തിൽ 4 എ സി കോച്ചുകൾ അടക്കം 14 ഓളം കോച്ചുകൾ പൂർണമായും തകർന്നു.
ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെളിച്ചക്കുറവുമൂലം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പോലീസും മറ്റു സേനകളും സജീവമായി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. പൂർണമായും തകർന്നിരിക്കുന്ന കോച്ചുകളിൽ ഇനിയും ഒട്ടേറെ പേർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുള്ളതായി പോലീസ് അറിയിച്ചു.
കാൺപൂരിന് അടുത്ത് ഇൻഡോർ-പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി;63 മരണം;150 പേർക്ക് പരിക്ക്.
