റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം ബിജെപി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യമില്ല

ബെംഗളൂരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അഞ്ചാം പ്രതിയായ ബിജെപി എംഎല്‍എ ബയരതി ബസവരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഇതോടെ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാം. ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെ അനുവദിച്ച ഇളവാണു റദ്ദായത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ജൂലൈയില്‍ ഗുണ്ടാനേതാവ് വി.ജി.ശിവപ്രകാശിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്.

മുന്‍മന്ത്രി കൂടിയായ ബസവരാ ജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാതകത്തിനു കാരണമായത്.

ബസവരാജിന്റെ പണമിടപാടുകളുടെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts