ബി.എം.എഫ് ക്രിസ്തുമസ് ആഘോഷം

ബെംഗളുരു: എല്ലാ ആഘോഷങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ബെംഗളുരുവിലെ മലയാളി സംഘടനയായ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകൾക്കൊപ്പം ആഘോഷിക്കാനൊരുങ്ങുന്നു. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഉണ്ണി – 9986326575 പ്രജിത്ത് – 9886976755

Read More

എം എം മണി പിണറായി മന്ത്രിസഭയിലേക്ക്. വൈദ്യുത മന്ത്രിയായേക്കും; എ സി മൊയ്തീന് വ്യവസായം; കടകംപള്ളിക്ക് സഹകരണം ടൂറിസം.

തിരുവനന്തപുരം : ഉടുമ്പൻചോലയുടെ  എം എൽ  എ.എം എം മണി  പിണറായി മന്ത്രിസഭയിലേക്ക്. വൈദ്യുത മന്ത്രിയാവാനാണ് സാദ്ധ്യത. അഴിച്ചുപണിയിൽ  ഇപ്പോഴത്തെ  സഹകരണ മന്ത്രിയായ  എ സി  മൊയ്തീന്  വ്യവസായിക  വകുപ്പ്  ലഭിച്ചേക്കും. കടകംപള്ളി  സുരേന്ദ്രന്  സഹകരണ വകുപ്പ് ലഭിക്കും ടൂറിസവും  ദേവസ്വവും  അദ്ദേഹത്തിന്  തന്നെ. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു  ഇ പി ജയരാജൻ ഒഴിഞ്ഞ സ്ഥാനം ഇതുവരെ  നികത്തിയിരുന്നില്ല.

Read More

മരണം107 ആയി;76 പേരുടെ അപകടം ഗുരുതരം;14 ബോഗികൾ പാളം തെറ്റി;ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയം;അട്ടിമറി സാദ്ധ്യത തള്ളിക്കളയുന്നില്ല.

കാൺപുർ :  പുക്രയനിൽ  ഇന്നു  പുലർച്ചെ  നടന്ന  ട്രൈയിൻ  അപകടത്തിൽ  മരണം 96 ആയി  ഉയർന്നു. ഇനിയും  ചില  ബോഗികളിൽ  ആളുകൾ  കുടുങ്ങിക്കിടക്കുന്നതായി  സംശയം.14 ബോഗികളാണ്  അപകടത്തിൽ പെട്ടത്. കേന്ദ്ര റയിൽവേ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു,അട്ടിമറി സാദ്ധ്യത തള്ളിക്കളയുന്നില്ല.മരിച്ചവരുടെ  കുടുംബത്തിന് 3.5 ലക്ഷം വീതവും  സാരമായി  പരിക്കേറ്റവർക്ക് 50000  രൂപ വീതവും  സഹായ ധനം  പ്രഖ്യാപിച്ചു.ദേശീയ  ദുരന്തനിവാരണ  സേനയുടെ  രക്ഷാപ്രവർത്തനം  തുടരുന്നു. ബീഹാർ സ്വദേശികളാണ് കൂടുതലും അപകടത്തിൽ പെട്ടത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചീഫ് സെക്രട്ടറിയെ സംഭവസ്ഥലത്തേക്ക് അയച്ചു.

Read More

ദിലീപും നാദിർഷയും രമേഷ് പിഷാരഡിയും ഇന്ന് നഗരത്തിൽ;സുവർണ കർണാടക കേരള സമാജത്തിന്റെ സുവർണ സംഗമം ഇന്ന് മാന്യത ടെക് പാർക്കിന് സമീപം.

ബെംഗളുരു: സുവർണ കർണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ സുവർണ സംഗമം  ഇന്ന്  നടക്കും. നാഗ വാര റിംഗ്  റോഡിലെ  മാന്യത ടെക് പാർക്കിന്  സമീപത്തുള്ള മാൻഫോ എ സി  കൺ  വെൺഷൻ  സെൻററിൽ  ആണ്  പരിപാടി. ഇന്ന്  രാവിലെ 10:30  മുതൽ   പ്രോഗ്രാം  ആരംഭിക്കും. പ്രവേശനം സൗജന്യം. മുഖ്യാതിഥിയായി  മലയാള സിനിമയുടെ ജനപ്രിയമുഖം  ശ്രീ ദിലീപ്  പങ്കെടുക്കും. നാദിർഷയുടെ  നേതൃത്വത്തിൽ  ഉള്ള  സംഗീത വിരുന്നും അരങ്ങേറും.രമേഷ്  പിഷാരഡി ,ധർമജൻ, ആര്യ  തുടങ്ങിയവരുടെ ഹാസ്യപരിപാടികളും  സംഗമത്തിന്  മാറ്റു  കൂട്ടും. ബി ഡി എ…

Read More

കാൺപൂരിന് അടുത്ത് ഇൻഡോർ-പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി;63 മരണം;150 പേർക്ക് പരിക്ക്.

കാൺപുർ: ഉത്തർപ്രദേശിലെ  പുക്രായനിൽ വച്ച് പാട്ന-ഇൻഡോർ  എക്സ്പ്രസ്  ആണ്  അപകടത്തിൽ  പെട്ടത്. കാൻപൂരിൽ  നിന്നും 63  കിലോമീറ്റർ  അകലെയാണ്  അപകടം  നടന്ന പുക്രായൻ.  പുലർച്ചെ  മൂന്നു മണിയോടെ  സംഭവിച്ച ദുരന്തത്തിൽ 4 എ സി കോച്ചുകൾ അടക്കം 14 ഓളം കോച്ചുകൾ  പൂർണമായും തകർന്നു. ഒട്ടേറെപ്പേർ  ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെളിച്ചക്കുറവുമൂലം ആദ്യഘട്ടത്തിൽ  രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പോലീസും മറ്റു സേനകളും സജീവമായി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. പൂർണമായും തകർന്നിരിക്കുന്ന  കോച്ചുകളിൽ ഇനിയും  ഒട്ടേറെ  പേർ കുടുങ്ങിക്കിടക്കാനുള്ള  സാധ്യതയുള്ളതായി പോലീസ് അറിയിച്ചു.

Read More
Click Here to Follow Us