കേരളത്തിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന് 500 കോടി രൂപയുടെ പദ്ധതികളുമായി നഗരത്തില്‍ നിന്നുള്ള ഒരു വ്യവസായ ഗ്രൂപ്പ് !

ബെംഗളൂരു: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 500 കോടി രൂപ നൽകാമെന്ന വാഗ്ദാനവുമായി നഗരത്തില്‍ നിന്നുള്ള ഒരു വ്യവസായ ഗ്രൂപ്പ്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാഗ്ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോർഡ്.

500 കോടി വാഗ്ദാനം ചെയ്ത് ഭക്തൻ എത്തിയപ്പോൾ ഇത് ദേവസ്വം ബോർഡിന്  മാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

ദേവസ്വം ബോർഡ് ഇക്കാര്യം സർക്കാരുമായി ചർച്ചചെയ്തിരുന്നു.

ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ക്ഷേത്രത്തോടനുബന്ധിച്ചുള്ള നിർമാണ-നവീകരണ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും രണ്ടു ഘട്ടമായി നടപ്പാക്കാണ് ആലോചിക്കുന്നതെന്ന് കൊച്ചി ദേവസ്വം ബോർഡംഗം എം.കെ.ശിവരാജൻ പറഞ്ഞു.

‘ആദ്യഘട്ടത്തിൽ രണ്ട് ഗോപുരങ്ങളുടെ നിർമാണം, പൂരപ്പറമ്പ് നവീകരണം, സോളാർ പാനലുകൾ സ്ഥാപിക്കൽ, അന്നദാനമണ്ഡപം,സദ്യാലയം, കല്ല്യാണമണ്ഡപം എന്നിവയുടെ നിർമാണം, നവരാത്രി മണ്ഡപത്തിന്റെ നവീകരണം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിനായി 254 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.രണ്ടാംഘട്ടത്തിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള
റിങ് റോഡ്, മാലിന്യപ്ലാന്റ് നിർമാണം,ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയവ പ്രവർത്തനങ്ങൾക്കായി 272 കോടി രൂപയും ആവശ്യമായി വരും.’
‘വാഗ്ദാനവുമായി വന്ന കമ്പനിയുടെ വിശ്വാസ്യത ഉറപ്പാക്കിയിട്ടുണ്ട്.

പണമിടപാടുകളെല്ലാം ബാങ്ക് വഴി മാത്രമായിരിക്കും. വിവാദങ്ങൾക്ക് ഇടകൊടുക്കാതെ സുതാര്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം.

ഹൈക്കോടതിയുടെ അനുമതി ലഭിച്ച മാത്രമാകും തുടർനടപടികൾ’, എം.കെ.ശിവരാജൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us