ബെംഗളൂരു : ലഹരിക്കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രുദ്രപ്പ ലാമണിയുടെ മകൻ ദർശൻ ലാമണിയും മറ്റ് രണ്ട് പേരും ഗോവയിൽ നിന്ന് അറസ്റ്റിലായി. ഡാർക്ക് വെബിൽ നിന്ന് ക്രിപ്റ്റോ കറൻസി നൽകി വാങ്ങിയ ലഹരി വസ്തുക്കൾ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്ന ഹേമന്ത്, സുനീഷ് എന്നിവരും ദർശൻ്റെ കൂടെ പിടിയിലായിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണ് എന്ന് സി.സി.ബിയുടെ നേതൃത്വം വഹിക്കുന്ന ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.
Read MoreDay: 9 November 2020
കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ; ഇന്ന് 1963 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, 2686 പേരെ ഡിസ്ചാര്‍ജ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 1963 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2686 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2686 ആകെ ഡിസ്ചാര്‍ജ് : 804485 ഇന്നത്തെ കേസുകള്‍ : 1963 ആകെ ആക്റ്റീവ് കേസുകള്‍ : 32936 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 11410 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreവിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്കാന് എത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെവക ക്രൂരമർദനം
ബെംഗളൂരു: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്കാന് എത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെവക ക്രൂരമർദനം. മംഗളൂരുവിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് വനിതാ പൊലീസുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്കാന് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വനിതാ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനെതിരെ രക്ഷിതാക്കള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒന്നാം വര്‍ഷ പ്രീയൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്കാന് എത്തിയത്. സമൂഹമാധ്യമത്തിലെ സുഹൃത്തിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇയാള്‍ തുടര്‍ച്ചയായി…
Read Moreഗുണനിലവാരം ഇല്ലാതെ പണിയെടുത്ത കരാറുകാര്‍ക്ക് എതിരെ കര്‍ശന നടപടി;റോഡിലെ കുഴിയടക്കല്‍ 15ന് തീര്‍ക്കുമെന്ന് ബി.ബി.എം.പി.
ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ നിറയെ കുഴിയാണ് ഇപ്പോള്‍,ശാസ്ത്രീയമായ രീതിയില്‍ കുഴിയടക്കാത്തത് കാരണം ആണ് റോഡുകള്‍ വേഗത്തില്‍ തകരുന്നത് എന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്ത കരാറുകാരില്‍ നിന്ന് ബി ബി എം പി പിഴ ഈടാക്കാന്‍ ആരംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കരാറുകാര്‍ക്ക് ബില്ലുകള്‍ മാറാന്‍ കൂടുതല്‍ സമയം എടുക്കുന്നതും നിര്‍മാണ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്. അതേസമയം നഗരത്തിലെ റോഡുകളിലെ കുഴിയടക്കല്‍ ഈ മാസം 15 ന് അകം പൂര്‍ത്തിയാക്കുമെന്ന് ബി ബി എം പി അറിയിച്ചു. പ്രധാന റോഡുകള്‍ എല്ലാം തകരുകയും ജനങ്ങള്‍…
Read Moreസഞ്ജു സാംസൺ ആദ്യമായി ഏകദിന ടീമില്‍ ഇടംനേടി
മുംബൈ: ആദ്യമായി ഏകദിന ടീമില്‍ ഇടംനേടി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസൺ. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലാണ് സഞ്ജു കളിക്കുക. നേരത്തെ ടി20 ടീമില്‍ കളിച്ചിരുന്നു. ഓസ്ട്രേലിയേക്കുള്ള ടി20 ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഏകദിനത്തിനുള്ള വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. Updates – India’s Tour of Australia The All-India Senior Selection Committee met on Sunday to pick certain replacements after receiving injury reports and updates from the…
Read Moreനാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി
2021 ജനുവരി ഒന്ന് മുതല്‍ ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. @MORTHIndia issues notification for Promotion of Digital and IT based payment of fees through FASTag; all 4 wheel vehicles required to have FASTags from 1st January 2020 Read More: https://t.co/2RtDJ7pc1b — MORTHINDIA (@MORTHIndia) November 7, 2020 മുമ്പ്…
Read Moreനാടകീയ രംഗങ്ങൾക്കൊടുവിൽ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പുറത്ത് വന്നത് അനധികൃത സ്വത്ത് സമ്പാദിച്ചതിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ
ബെംഗളൂരു: നാടകീയ രംഗങ്ങൾക്കൊടുവിൽ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പുറത്ത് വന്നത് അനധികൃത സ്വത്ത് സംബാധനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ. കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ ബി.സുധയുടെ അഞ്ച് വസതികളിലായി അഴിമതി വിരുദ്ധ ബ്യൂറോയുടെ (ACB) റെയ്ഡാണ് കഴിഞ്ഞ ദിവസം നടന്നത്. എസിബി അധികൃതര്‍ രാവിലെ സുധയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ വലിയ നാടകം തന്നെ അരങ്ങേറിയിരുന്നു. റെയ്ഡിന് വന്നവരെ കണ്ട നിമിഷം സുധ ബഹളം വയ്ക്കാന്‍ തുടങ്ങുകയും വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു. വാതില്‍ തുറക്കാന്‍ ലോക്കല്‍ പോലീസിനെ കൊണ്ടുവരുമെന്നും അതോടെ എല്ലാവരും റെയ്ഡിനെക്കുറിച്ച് അറിയുമെന്നും എസിബി അധികൃതര്‍…
Read More“സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്..
ബെംഗളൂരു : മരങ്ങളുടെ അമ്മയായി അറിയപ്പെടുന്ന “സാലുമരദ” തിമ്മക്കക്ക് കർണാടക സെൻട്രൽ സർവ്വകലാശാലയുടെ ഓണററി ഡോക്ട്രേറ്റ്. http://88t.8a2.myftpupload.com/archives/4423 മക്കളില്ലാത്ത ദു:ഖം അകറ്റാൻ പാതയോരത്ത് നിരവധി വൃക്ഷകൾ നട്ടുപിടിപ്പിക്കുകയും കിലോമീറ്ററുകളോളം നടന്ന അവക്ക് ജീവജലം നൽകുകയും പരിപാലിക്കുകയും ചെയ്ത് രാജ്യാന്തര പ്രശസ്തി നേടിയ പരിസ്ഥിതി പ്രവർത്തകയായ തിമ്മക്കക്ക് ഈ ബഹുമതി ലഭിക്കുന്നത് 108 വയസ്സിൽ. http://88t.8a2.myftpupload.com/archives/29837 വൈസ് ചാൻസലർ എച്ച്.എം.മഹേശ്വരയ്യയുടെ നേതൃത്വത്തിൽ അധികൃതർ തിമ്മക്കയുടെ ഭവനത്തിൽ എത്തി ബഹുമതി കൈമാറി. http://88t.8a2.myftpupload.com/archives/32113 തുമക്കുരു ജില്ലയിലെ കോഡൂരിനും ഹുളിക്കലിനും ഇടയിൽ 4 കിലോമീറ്ററിനുള്ളിൽ 400 ഓളം ആൽമരങ്ങളാണ്…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 3 പേർ അറസ്റ്റിൽ. കുടക് സ്വദേശി മുഹമ്മദ് (25), ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി വെങ്കടേഷ് (27), ഹൊന്നവാർ സ്വദേശി മുഹമ്മദ് അഷ്റഫ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 93.55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാത്രിക്കുമിടയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിയിൽനിന്നെത്തിയ കുടക് സ്വദേശി മുഹമ്മദിൽനിന്ന് 2.37 കിലോഗ്രാം സ്വർണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വർണം കുഴമ്പുരൂപത്തിലാക്കി കാൽമുട്ടുകവചത്തിലാണ് ഒളിപ്പിച്ചിരുന്നത്. സ്വർണം ദ്രവരൂപത്തിലാക്കിയപ്പോൾ 1.43…
Read More