സഞ്ജു സാംസൺ ആദ്യമായി ഏകദിന ടീമില്‍ ഇടംനേടി

മുംബൈ: ആദ്യമായി ഏകദിന ടീമില്‍ ഇടംനേടി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസൺ. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലാണ് സഞ്ജു കളിക്കുക.

നേരത്തെ ടി20 ടീമില്‍ കളിച്ചിരുന്നു. ഓസ്‌ട്രേലിയേക്കുള്ള ടി20 ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഏകദിനത്തിനുള്ള വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കെ എല്‍ രാഹുലിന്റെ ബാക്ക് അപ്പ് കീപ്പറായിട്ടാണ് സഞ്ജു ടീമിലെത്തിയത്. യുവകീപ്പര്‍ ഋഷഭ് പന്തിനെ ടെസ്റ്റില്‍ മാത്രമാണ് പരിഗണിച്ചത്. പര്യടനത്തിനായി നവംബര്‍ 11നോ 12നോ ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ആദ്യ ഏകദിനം നവംബര്‍ 27ന് നടക്കും. ഡിസംബര്‍ 17ന് അഡ്ലെയ്ഡില്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും.

  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു

ഏകദിന ടീം: വിരാട് കോലി (ക്യാപറ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts