വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെവക ക്രൂരമർദനം

ബെംഗളൂരു: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെവക ക്രൂരമർദനം. മംഗളൂരുവിലാണ്‌ സംഭവം. പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് വനിതാ പൊലീസുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വനിതാ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനെതിരെ  രക്ഷിതാക്കള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒന്നാം വര്‍ഷ പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

സമൂഹമാധ്യമത്തിലെ സുഹൃത്തിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇയാള്‍ തുടര്‍ച്ചയായി പുറകെ നടന്ന് ശല്യം ചെയ്യുകയാണെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും  കേള്‍ക്കാന്‍ യുവാവ് തയ്യാറായില്ല.

പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് അപേക്ഷ വാങ്ങാന്‍ പോലും പൊലീസ് തയ്യാറില്ല. പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ മൂന്ന് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. കൂടാതെ വനിതാ പൊലീസുകാര്‍ അധിക്ഷേപിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. പരിക്കേറ്റ് പെണ്‍കുട്ടി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
[masterslider id="10"]

Related posts