ബെംഗളൂരു : കൊറോണ രോഗവ്യാപന സാധ്യതകൾ പരിഗണിച്ച് 2020 മാർച്ച് പകുതിയോടെ മുടങ്ങി പോയതാണ് കർണാടകത്തിലെ മലയാളം മിഷന്റെ ക്ലാസുകൾ. ഏപ്രിൽ പകുതി തൊട്ട് ഇതുവരെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും മറ്റും വഴി വിവിധ പഠന പ്രവർത്തനങ്ങളുമായി കുട്ടികളെ നിരന്തരമായി പിന്തുടരുകയും പഠന പ്രക്രിയയിൽ സജീവമായി നില നിർത്തുകയും ചെയ്യുകയായിരുന്നു. ലോക്ക് ഡൌൺ കാലയളവിൽ കുട്ടികളും രക്ഷിതാക്കളും ക്ലാസ്സുകൾക്ക് നല്ല പിന്തുണ നൽകി. മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങളിൽ പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം ജൂലൈ 26,…
Read MoreMonth: July 2020
മജെസ്റ്റിക്കിൽ 4 നിലക്കെട്ടിടം തകർന്നു വീണു.
ബെംഗളൂരു : നഗരഹൃദയ പ്രദേശമായ മജസ്റ്റിക്കിൽ 4 നില കെട്ടിടം തകർന്നു വീണു. കപാലി തീയേറ്ററിന് സമീപമുള്ള ഒരു ലോഡ്ജ് ആണ് ഇന്നലെ 9:45 ഓടെ പൂർണമായും തകർന്ന് വീണത്. കെട്ടിടം തകരുന്നതിൻ്റെ ദൃശ്യങ്ങൾ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാരെയും ജീവനക്കാരെയും തിങ്കളാഴ്ച തന്നെ അവിടെ നിന്ന് മാറ്റിയിരുന്നതിനാൽ ആളപായം ഇല്ല. 1983ൽ ഇതേ കപാലി തീയേറ്ററിന് സമീപം നിർമാണത്തിൽ ഇരുന്ന ഗംഗാറാം ബിൽഡിംഗ് തകർന്ന് വീണ് 123 പേർ മരിച്ചിരുന്നു. കർണാടകയിലെ തന്നെ ഏറ്റവും വലിയ…
Read Moreമുന്‍മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
ബെംഗളൂരു: സംസ്ഥാനത്തെ മുന്‍മന്ത്രി രാജാ മദന്‍ഗോപാല്‍ നായിക്(69) കോവിഡ് ബാധിച്ചു മരിച്ചു. എം. വീരപ്പമൊയ്ലിയുടെ സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു. ബിജെപി, ജെഡി-എസ് പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാബുറാഗിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും ഹൃദയ സംബന്ധമായ ആസുഖങ്ങളും ഇദ്ദേഹത്തിന് ബാധിച്ചിരുന്നു. ജൂലൈ 23നാണ് അദ്ദേഹത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreകോവിഡ് രോഗികളുടെ ഫോൺ വിളികൾ ‘ട്രാക്ക്’ചെയ്ത് പോലീസ്!
ബെംഗളൂരു: ഫോൺ നമ്പറിൽ വിളിച്ചിട്ടു കിട്ടാതെ വരുന്ന സംഭവങ്ങൾ കൂടിവരുന്നതിനാൽ രോഗിയെയും ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ, കോവിഡ് രോഗികളുടെ ഫോൺ വിളികൾ ‘ട്രാക്ക്’ചെയ്ത് പോലീസ്. കോവിഡ് പരിശോധനാ സമയത്ത് നൽകുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ടു കിട്ടാതെ വരുമ്പോൾ രോഗിയുടെ കോൾ വിവരങ്ങൾ പോലീസ് ശേഖരിക്കും. കോവിഡ് പോസിറ്റീവാകുന്നവരുമായി പ്രാഥമികസമ്പർക്കത്തിൽവന്നവരെ കണ്ടെത്താനും, രോഗിയുടെ ലൊക്കേഷൻ കണ്ടെത്തുന്നതിനും, രോഗികൾ ആരെയൊക്കെ വിളിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിനുമാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്. അതേസമയം, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. സ്വകാര്യതയ്ക്കുള്ള അവകാശലംഘനമാണെന്നും സുപ്രീംകോടതിതന്നെ സ്വകാര്യതയ്ക്കുള്ള…
Read Moreകേരളത്തിലേക്ക് പോയ മലയാളികുടുംബത്തിന്റെ വീട്ടിൽ മോഷണം
ബെംഗളൂരു: കേരളത്തിലേക്ക് പോയ മലയാളികുടുംബത്തിന്റെ വീട്ടിൽ മോഷണം. കണ്ണൂർ പാനൂർ പൊയിലൂർ സ്വദേശി അനീഷിന്റെ ജക്കൂർ സർക്കാർ ആശുപത്രിക്കുസമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇയാൾ യെലഹങ്ക അയ്യപ്പ ബേക്കറിയുടെ ഉടമയാണ്. ജൂലായ് 11-നാണ് അനീഷും കുടുംബവും നാട്ടിലേക്കുപോയത്. നാട്ടിൽ ക്വാറന്റീനിൽ ആയതിനാൽ തിരികെ ബെംഗളൂരുവിലെത്തി വീടു തുറന്നു പരിശോധിച്ചാൽമാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടെന്ന് അറിയാൻ സാധിക്കൂ. ജനൽക്കമ്പികൾ മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ചൊവ്വാഴ്ച രാവിലെ വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ജനൽക്കമ്പികൾ മുറിച്ചുമാറ്റിയനിലയിൽ കണ്ടത്. അനീഷ് നാട്ടിലായതിനാൽ മുകളിൽ താമസിക്കുന്ന വീട്ടുകാർ അമൃതഹള്ളി പോലീസിൽ പരാതി…
Read Moreബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വന്നതോടെ പ്രതിഷേധവുമായി വനിതാ ഡോക്ടര്‍മാര്‍ രംഗത്ത്!
പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ‘ജേണൽ ഓഫ് വാസ്കുലാർ സർജറി’ എന്ന മാസികയാണ് ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വിട്ടത്. ഇതൊരു വിവാദമാകുകയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബിക്കിനി ധരിച്ച വനിതാ ഡോക്ടര്‍മാരുടെ പ്രതിഷേധ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. I am a woman in medicine who loves to travel to tropical locations and dress accordingly. I will not wear…
Read Moreകാണാതായ സ്ത്രീയെ വാട്ടർ ടാങ്കിൽ ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വെള്ളത്തിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന്.
ബെംഗളൂരു : വെള്ളിയാഴ്ച മുതൽ കാണാതായ 49 കാരിയായ സ്ത്രീയുടെ മൃതദേഹം വാട്ടർ ടാങ്കിൽ ഞായറാഴ്ച്ച കണ്ടെത്തി. യെലഹങ്ക ന്യൂടൗണിലെ SMIG അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലാണ് സംഭവം. ഉപയോഗിക്കുന്ന വെള്ളത്തിൽ ദുർഗന്ധം വന്നതോടെ പ്ലംബറെ വിളിച്ച് ടാങ്കിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗൗരി നാഗരാജ് എന്ന് പേരുള്ള ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്. റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ ആയ ഇവർ പലരുടെ കയ്യിൽ നിന്നും കാശുവാങ്ങി ലേഔട്ടുകൾ വാഗ്ദാനം ചെയ്ത ജയസൂര്യ ഡെവലപ്പേഴ്സിന് നൽകിയിരുന്നു, എന്നാൽ പണം തിരിച്ച് നൽകാനോ സൈറ്റ് നൽകാനോ ഇവർക്ക്…
Read Moreഇന്നും കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000ന് മുകളിൽ; റിപ്പോർട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5536 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :102 അകെ കോവിഡ് മരണം : 2055 ഇന്നത്തെ കേസുകള്‍ : 5536 ആകെ പോസിറ്റീവ് കേസുകള്‍ : 107001 അകെ ആക്റ്റീവ് കേസുകള്‍ : 64434 ഇന്ന് ഡിസ്ചാര്‍ജ് : 2819 അകെ ഡിസ്ചാര്‍ജ് : 40504 തീവ്ര…
Read Moreകോവിഡ് റിപ്പോർട്ടിംഗ് സുതാര്യതയിൽ ഒന്നാം സ്ഥാനത്ത് “നമ്മ കർണാടക”; രണ്ടാം സ്ഥാനത്ത് കേരളം.
ബെംഗളൂരു : ദിവസേന കോവിഡ് സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നതിൽ ഇന്ത്യയിലെ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കർണാടകയാണെന്ന യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ പഠനം പുറത്ത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. ബിഹാറും ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയം ഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതിൽ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു ഇവരുടെ പഠനം. മേയ് 19 മുതൽ ജൂൺ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കർണാടകക്ക് 0.61 കോവിഡ് ഡാറ്റ റിപ്പോർട്ടിംഗ് സ്കോർ ലഭിച്ചു. കോവിഡ് രോഗബാധിതരുടെ സ്വകാര്യതയ്ക്ക് തീരെ നൽകാത്തവരിൽ മുൻപന്തിയിലുള്ളത്…
Read Moreകോവിഡ് രോഗികൾ വർധിച്ചതോടെ ചികിത്സയ്ക്കായി മെഡിക്കൽ വിദ്യാർഥികളും രംഗത്ത്
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതോടെ ചികിത്സയ്ക്കായി മെഡിക്കൽ വിദ്യാർഥികളും രംഗത്ത്. മെഡിക്കൽ വിദ്യാർഥികളെ ആശുപത്രികളിൽ ചികിത്സക്കായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ ഡോക്ടർമാരും സേവനത്തിന് തയ്യാറാകണമെന്ന് കർണാടക മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവാണ് ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പരിഹാരം കാണാനാണ് പുതിയ നീക്കം. എം.ബി.ബി.എസ് .ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് ആശുപത്രികളിൽ സേവനം നിർബന്ധമാക്കിയത്. സംസ്ഥാനത്തെ 56 മെഡിക്കൽ കോളേജുകളിലായി 14000 മെഡിക്കൽ വിദ്യാർഥികളുണ്ട്. ഇവരുടെ സേവനം ഉറപ്പാക്കിയാൽ ഡോക്ടർമാരുടെ കുറവ്…
Read More