പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ‘ജേണൽ ഓഫ് വാസ്കുലാർ സർജറി’ എന്ന മാസികയാണ് ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വിട്ടത്. ഇതൊരു വിവാദമാകുകയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ബിക്കിനി ധരിച്ച വനിതാ ഡോക്ടര്‍മാരുടെ പ്രതിഷേധ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
I am a woman in medicine who loves to travel to tropical locations and dress accordingly. I will not wear my white coat and scrubs to Hawaii. This does not make me unprofessional or less intelligent or compassionate compared to my male colleagues. #medbikini #girlmedtwitter pic.twitter.com/RmCQBnUme6
— s⁷ (@stephlococcus) July 23, 2020
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വേഷം ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
Celebrating our first licensing board!
We’re all your future
OBGYN, Family, Peds, Derm, Radiology, & Surgical Doctors!!
DRs in DR pic.twitter.com/tHZ68KDGRq
— Carmen Simmons, M.D. (@whereinmyworld) June 15, 2019
സ്വകാര്യ ജീവിതവും ജോലിയും കൂട്ടിയോജിപ്പിക്കേണ്ടതില്ലെന്നും ഇഷ്ടപ്പെട്ട വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്നുമാണ് വനിതാ ഡോക്ടര്‍മാര്‍ പറയുന്നത്. ‘മെഡ് ബിക്കിനി’ എന്ന ഹാഷ്ടാഗോടെയാണ് ഡോക്ടര്‍മാര്‍ ബിക്കിനി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
Last time I checked, I can wear whatever I want. #MedTwitter #medbikini pic.twitter.com/pij7HJGi0U
— Kesia (@KesiaNguyen) July 25, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.