കാണാതായ സ്ത്രീയെ വാട്ടർ ടാങ്കിൽ ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വെള്ളത്തിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന്.

ബെംഗളൂരു : വെള്ളിയാഴ്ച മുതൽ കാണാതായ 49 കാരിയായ സ്ത്രീയുടെ മൃതദേഹം വാട്ടർ ടാങ്കിൽ ഞായറാഴ്ച്ച കണ്ടെത്തി.

യെലഹങ്ക ന്യൂടൗണിലെ SMIG അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലാണ് സംഭവം.

ഉപയോഗിക്കുന്ന വെള്ളത്തിൽ ദുർഗന്ധം വന്നതോടെ പ്ലംബറെ വിളിച്ച് ടാങ്കിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഗൗരി നാഗരാജ് എന്ന് പേരുള്ള ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ ആയ ഇവർ പലരുടെ കയ്യിൽ നിന്നും കാശുവാങ്ങി ലേഔട്ടുകൾ വാഗ്ദാനം ചെയ്ത ജയസൂര്യ ഡെവലപ്പേഴ്സിന് നൽകിയിരുന്നു, എന്നാൽ പണം തിരിച്ച് നൽകാനോ സൈറ്റ് നൽകാനോ ഇവർക്ക് കഴിഞ്ഞിരുന്നില്ല.

ഇവർക്കെതിരെയുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ പോലീസ് ജയസൂര്യ ഡെവലപ്പേഴ്സ് ഉടമകൾക്കെതിരെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts