കേരളത്തിലേക്ക് പോയ മലയാളികുടുംബത്തിന്റെ വീട്ടിൽ മോഷണം

ബെംഗളൂരു: കേരളത്തിലേക്ക് പോയ മലയാളികുടുംബത്തിന്റെ വീട്ടിൽ മോഷണം. കണ്ണൂർ പാനൂർ പൊയിലൂർ സ്വദേശി അനീഷിന്റെ ജക്കൂർ സർക്കാർ ആശുപത്രിക്കുസമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇയാൾ യെലഹങ്ക അയ്യപ്പ ബേക്കറിയുടെ ഉടമയാണ്.

ജൂലായ് 11-നാണ് അനീഷും കുടുംബവും നാട്ടിലേക്കുപോയത്. നാട്ടിൽ ക്വാറന്റീനിൽ ആയതിനാൽ തിരികെ ബെംഗളൂരുവിലെത്തി വീടു തുറന്നു പരിശോധിച്ചാൽമാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടെന്ന് അറിയാൻ സാധിക്കൂ. ജനൽക്കമ്പികൾ മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

ചൊവ്വാഴ്ച രാവിലെ വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ജനൽക്കമ്പികൾ മുറിച്ചുമാറ്റിയനിലയിൽ കണ്ടത്. അനീഷ് നാട്ടിലായതിനാൽ മുകളിൽ താമസിക്കുന്ന വീട്ടുകാർ അമൃതഹള്ളി പോലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts