കോവിഡ് രോഗികളുടെ ഫോൺ വിളികൾ ‘ട്രാക്ക്’ചെയ്ത് പോലീസ്!

ബെംഗളൂരു: ഫോൺ നമ്പറിൽ വിളിച്ചിട്ടു കിട്ടാതെ വരുന്ന സംഭവങ്ങൾ കൂടിവരുന്നതിനാൽ രോഗിയെയും ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ, കോവിഡ് രോഗികളുടെ ഫോൺ വിളികൾ ‘ട്രാക്ക്’ചെയ്ത് പോലീസ്.

കോവിഡ് പരിശോധനാ സമയത്ത് നൽകുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ടു കിട്ടാതെ വരുമ്പോൾ രോഗിയുടെ കോൾ വിവരങ്ങൾ പോലീസ് ശേഖരിക്കും. കോവിഡ് പോസിറ്റീവാകുന്നവരുമായി പ്രാഥമികസമ്പർക്കത്തിൽവന്നവരെ കണ്ടെത്താനും, രോഗിയുടെ ലൊക്കേഷൻ കണ്ടെത്തുന്നതിനും, രോഗികൾ ആരെയൊക്കെ വിളിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിനുമാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

അതേസമയം, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. സ്വകാര്യതയ്ക്കുള്ള അവകാശലംഘനമാണെന്നും സുപ്രീംകോടതിതന്നെ സ്വകാര്യതയ്ക്കുള്ള അവകാശം അന്യാധീനപ്പെടാൻ സാധ്യമല്ലാത്ത അവകാശമാണന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നഗരത്തിലെ ഒരു ആക്ടിവിസ്റ്റും അഭിഭാഷകനുമായ വിനയ് ശ്രീനിവാസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts