കോവിഡ് രോഗികൾ വർധിച്ചതോടെ ചികിത്സയ്ക്കായി മെഡിക്കൽ വിദ്യാർഥികളും രംഗത്ത്

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതോടെ ചികിത്സയ്ക്കായി മെഡിക്കൽ വിദ്യാർഥികളും രംഗത്ത്. മെഡിക്കൽ വിദ്യാർഥികളെ ആശുപത്രികളിൽ ചികിത്സക്കായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ ഡോക്ടർമാരും സേവനത്തിന് തയ്യാറാകണമെന്ന് കർണാടക മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവാണ് ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രധാന പ്രതിസന്ധി.

  20 മിനിറ്റ് യാത്ര ഇനി 10 മിനിറ്റിൽ! ബെംഗളൂരുവിൽ പുതിയ നൈസ് റോഡ് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു; പക്ഷേ ടോൾ കടുപ്പം

ഇതിന് പരിഹാരം കാണാനാണ് പുതിയ നീക്കം. എം.ബി.ബി.എസ് .ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് ആശുപത്രികളിൽ സേവനം നിർബന്ധമാക്കിയത്.

സംസ്ഥാനത്തെ 56 മെഡിക്കൽ കോളേജുകളിലായി 14000 മെഡിക്കൽ വിദ്യാർഥികളുണ്ട്. ഇവരുടെ സേവനം ഉറപ്പാക്കിയാൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us