ബെംഗളൂരു : മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവി(82)ന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തൻ്റെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ ജലദോഷവും പനിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സദാശിവ നഗറിൽ ആണ് ഇവരുടെ വസതി, വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീക്ക് ഇന്നലെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിൻ്റെ കാര്യങ്ങളുടെ നേതൃത്വം ഡോക്ടർ കൂടിയായ സുധാകറിന് ആണ്. ഇദ്ദേഹം ചിക്ക ബല്ലാ പുരയിൽ നിന്നുള്ള എം.എൽ.എ ആണ്. ನನ್ನ ತಂದೆಯವರ ಕೋವಿಡ್ ಪರೀಕ್ಷಾ ವರದಿ ಯಲ್ಲಿ ಸೋಂಕು ದೃಢಪಟ್ಟಿದೆ.…
Read MoreDay: 22 June 2020
കേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 88 പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍…
Read Moreഇന്ന് കര്‍ണാടകയില്‍ 5 മരണം;249 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍..
ബെംഗളൂരു:ഇന്ന് സംസ്ഥാനത്ത് 5 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 3 പേരും രാമനഗര ബെല്ലാരി ജില്ലയില്‍ ഇന്ന് ഓരോ ആളുകളും ഉള്‍പ്പെടുന്നു. കര്‍ണാടകയിലെ ആകെ കോവിഡ് മരണ സംഖ്യാ 142 ആയി. ഇന്ന് വൈകുന്നേരം 5 മണിക്ക് കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 249 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,ഇതില്‍ 50 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്തു എത്തിയവര്‍ ആണ്,11 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ആണ്. ആകെ 80 തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍…
Read Moreപാർക്കുകൾ പൂർണ്ണമായും എന്ന് മുതൽ സജ്ജമാകുമെന്ന് വ്യക്തമാക്കി അധികൃതർ
ബെംഗളുരു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പാർക്കുകൾ ഇന്ന്മുതൽ സാധാരണനിലയിൽ തുറന്നുപ്രവർത്തിക്കും. എന്നാൽ നിലവിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പാർക്കുകൾ തുറന്നിരുന്നത്. തിങ്കളാഴ്ചമുതൽ രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ പാർക്കുകൾ തുറക്കുക. കൂടാതെ ലാൽബാഗിലെ ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തനമാരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ കബൺ പാർക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങാനും തീരുമാനമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത്. കോവിഡ് തീർത്ത പ്രതിസന്ധി കാരണം ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ പാർക്കുകൾ പൂർണമായി അടച്ചിട്ടിരുന്നു. സർക്കാർ നേരിയ ഇളവുകൾ അനുവദിച്ചതോടെ രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്നവർക്ക് അവസരം നൽകിയിരുന്നുവെങ്കിലും…
Read Moreകോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ചില സ്ഥലങ്ങൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യുന്നു.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 5 വാർഡുകൾ പൂർണമായും സീൽഡൗൺ ചെയ്യുന്നു. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരത്തിലെ ക്ലസ്റ്ററുകളായ കെ.ആർ.മാർക്കറ്റ്, വി.വി.പുരം, കലാശിപ്പാളയ, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളും സമീപ പ്രദേശങ്ങളും പൂർണമായും ലോക്ക് ഡൌൺ ചെയ്യുകയാണെന്നും പോസിറ്റീവ് കേസുകൾ കണ്ട സമീപത്തുള്ള വീടുകൾ സീൽ ഡൗൺ ചെയ്യുകയാണെന്നും ഇന്ന് നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ജൂലൈ 2 വരെയാണ് ഈ സഥലങ്ങളിൽ…
Read Moreവനത്തിനുള്ളിൽ സാറ്റലൈറ്റ് ഉപയോഗം; തിരച്ചിൽ നടത്തി പോലീസും നക്സലൈറ്റ് വിരുദ്ധസേനയും
മൈസൂരു; അനധികൃതമായി സാറ്റലൈറ്റ് ഫോൺ ഉപയോഗം, കർണാടക ചാമരാജനഗറിലെ കാവേരി വന്യജീവിസങ്കേതത്തിൽ കടന്ന് ആരോ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നൽ ആഭ്യന്തരസുരക്ഷാ വിഭാഗമാണ് കണ്ടെത്തിയത്. ഇവർ വിവരം പോലീസിന് കൈമാറുകയായിരുന്നു. അടിയന്തിരമായി വനാന്തർഭാഗത്തുനിന്നു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ആരാണെന്നതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി വരികയാണ്. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി. ഹൊഗ്ഗനകൽ വെള്ളച്ചാട്ടപരിസരത്തുനിന്നാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം…
Read Moreഎസ്എസ്എൽസി പരീക്ഷ എഴുതുന്നത് 8.48 ലക്ഷം വിദ്യാർഥികൾ; കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്
ബെംഗളുരു; എസ് എസ് എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാൽ ഇവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ 25-മുതൽ നടക്കുന്ന പരീക്ഷയിൽ ഈ വിദ്യാർഥികൾ പങ്കെടുക്കേണ്ടതില്ല. പരീക്ഷയെഴുതുന്ന മറ്റുവിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ സപ്ലിമെന്ററി പരീക്ഷയോടൊപ്പമാണ് ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ആദ്യമായി പരീക്ഷയെഴുതുന്നതിന്റെ പരിഗണനയുമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. കർശന സുരക്ഷയാണ്…
Read Moreപൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം; കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ഹർജി
ബെംഗളുരു; പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയ്ക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ആവശ്യം. ലിയോണക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി. മാണ്ഡ്യ സ്വദേശിയായ അഭിഭാഷകൻ എച്ച്.എൽ. വിശാല രഘുവാണ് ഹർജി നൽകിയത്. എന്നാൽ അമൂല്യയുടെ പ്രസംഗത്തിനുപിന്നിൽ ഏതെങ്കിലും ഉപദേശകസമിതിയുണ്ടോയെന്നും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നും ഉറപ്പിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 20-ന് ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. വൻ പ്രതിഷേധം ഉയർത്തിയ സംഭവത്തെ തുടർന്ന് തുടർന്ന്…
Read Moreകോഗ്നിസെൻ്റിൽ സൈബർ ആക്രമണം;700 ലക്ഷം ഡോളറിൻ്റെ നഷ്ടം കണക്കാക്കുന്നു.
ബെംഗളൂരു : മേസ്റാൻസംവെയറിൻ്റെ അക്രമണത്തിൽ തങ്ങളുടെ ജീവനക്കാരുടെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ നഷ്ടമായതായി കോഗ്നിസെൻ്റ് ടെക്നോളജി സെലൂഷൻ തങ്ങളുടെ ജീവനക്കാരെ അറിയിച്ചു. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ബെക്കി സ്കമിറ്റ് പ്രസ്താാവനയി അറിയിച്ചതാണ് ഇക്കാര്യം. ഈ സൈബർ അക്രമണം മൂലം 50 മുതൽ 70 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് കഴിഞ്ഞ പാതത്തിൽ കമ്പനി പ്രതീക്ഷിക്കുന്നത്. എപ്രിൽ 20 ന് ആണ് ഈ സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്, തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 9നും 11 നും ഇടയിലാണ് ഈ ആക്രമണം നടന്നത്…
Read Moreകണ്ണൂർ സ്വദേശിനി ബെംഗളുരുവിൽ മരിച്ചു
ബെംഗളുരു; ഏതാനും നാളുകളായി മസ്തിഷ്ക അസുഖത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന കണ്ണൂർ ചൊക്ലി മൊറേമ്മൽ സ്വദേശിനി നസീല (39) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ നസീലയെ ബന്ധുക്കൾ ചികിത്സയ്ക്കെത്തിച്ചത്. ഭർത്താവ്: റയീസ്. മക്കൾ: ഷഹീൻ, ഷാനു ഫാത്തിമ, ഹിസാൻ. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾക്കുശേഷം ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
Read More