മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറിൻ്റെ പിതാവി(82)ന് കോവിഡ് സ്ഥിരീകരിച്ചു.

മന്ത്രി തൻ്റെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഇന്നലെ ജലദോഷവും പനിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

സദാശിവ നഗറിൽ ആണ് ഇവരുടെ വസതി, വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീക്ക് ഇന്നലെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിൻ്റെ കാര്യങ്ങളുടെ നേതൃത്വം ഡോക്ടർ കൂടിയായ സുധാകറിന് ആണ്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഇദ്ദേഹം ചിക്ക ബല്ലാ പുരയിൽ നിന്നുള്ള എം.എൽ.എ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts