കൊച്ചി : മലയാള സിനിമാലോകത്തേയും നാടക ലോകത്തേയും സംഗീത സംവിധാന രംഗത്തെ കുലപതി എം.കെ.അർജ്ജുനൻ മാസ്റ്റർ (84) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. പള്ളിക്കുറ്റം എന്ന നാടകത്തിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വരുന്നത്. 1968ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.200ൽ അധികം ഗാനങ്ങൾക്ക് സംഗീതം നൽകി. അർജുനൻ -ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ മലയാളത്തിൽ നിരവധി മാധുര്യമൂറുന്ന ഗാനങ്ങൾ ആണ് പുറത്ത് വന്നത്. ദേവരാജൻ മാസ്റ്ററുടെ കൂടെ ഹാർമോണിയം വായിച്ച് തുടങ്ങിയ അർജുനൻ മാസ്റ്റർ പിന്നീട്…
Read MoreMonth: April 2020
ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 7 പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 151 ആയി.
ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 7 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 151 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 11 പേരും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ താഴെ : രോഗി 145: 22.03 ന് ദുബൈയില്‍ നിന്ന് നഗരത്തില്‍ എത്തിയ 68 കാരന്‍ ,ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 146: രോഗി 145 ന്റെ ഭാര്യ,62 വയസ്സ്, 22.03 ന് ദുബൈയില്‍ നിന്ന് നഗരത്തില്‍ എത്തി. രോഗി 147: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 36…
Read Moreമെട്രോ നിർമ്മാണത്തിനിടെ അപകടം;40 അടി താഴ്ചയിലേക്ക് വീണ തൊഴിലാളിക്ക് ദാരുണാന്ത്യം.
ബെംഗളൂരു: നാഷണൽ കോളേജ് മെട്രോ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനത്തിനിടെ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുമാരസ്വാമിലേ ഔട്ട് സ്വദേശി അലിഖാൻ (28) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം വെൽഡിങ് ജോലിക്കിടെ പിടിവിട്ട് 40 അടി താഴ്ചയിലേക്ക് വീണ അലി ഖാൻ തൽസമയം മരിച്ചു. സംഭവത്തിൽ കരാറുകാരൻ സുഹൈലിന് എതിരെ വി.വി.പുരം പോലീസ് കേസെടുത്തു. കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ടാമത്തെ തൊഴിലാളിയാണ് മെട്രോ നിർമാണത്തിനിടെ അപകടത്തിൽ പെട്ട് മരിക്കുന്നത്. http://bangalorevartha.in/archives/45174 മെട്രോ നിർമാണത്തിന് നിയോഗിക്കപ്പെട്ട സബ് കോൺട്രാക്ടർമാർ പലരും തൊഴിലാളികളുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ അല്ല…
Read Moreപച്ചക്കറി കർഷകർക്ക് ആശ്വാസമായി സർക്കാർ;പഴങ്ങളും പച്ചക്കറികളും അപ്പാർട്ട്മെൻറുകളിൽ നേരിട്ടെത്തിക്കാൻ പദ്ധതി.
ബെംഗളൂരു: കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും വന്നതോടെ സംസ്ഥാനത്തെ കർഷകർ പ്രശ്നത്തിലാണ്. കാർഷികോത്‌പന്നങ്ങൾ വിളവെടുത്ത് വിൽപ്പനയ്ക്കെത്തിക്കാൻ കഴിയാത്ത പഴം, പച്ചക്കറി കർഷകരെ സഹായിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പാർപ്പിടസമുച്ചയങ്ങളിൽ ഇവ നേരിട്ടെത്തിക്കാനാണ് തീരുമാനം. ബെംഗളൂരു കോർപ്പറേഷന്റെ സഹായത്തോയൊണ് പദ്ധതി നടപ്പാക്കുന്നത്. ഹോപ്കോംസ്, നന്ദിനി ബൂത്തുകൾ എന്നിവയ്ക്കായിരിക്കും ചുമതല.
Read Moreശിവാജി നഗറിലെ റസ്സൽ മാർക്കറ്റ് പൂട്ടിയിടാൻ തീരുമാനിച്ച് ബി.ബി.എം.പി.
ബെംഗളൂരു: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് റസ്സൽ മാർക്കറ്റ് 14-ന് അർധരാത്രിവരെ അടച്ചിടാൻ ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബി.ബി.എം.പി.) ഉത്തരവിട്ടു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം കച്ചവടക്കാർ പാലിക്കാത്തതാണ് കാരണം. പലതവണ മുന്നറിയിപ്പു കൊടുത്തിട്ടും കച്ചവടക്കാർ അനുസരിക്കാത്തതാണ് കോർപ്പറേഷനെ ചൊടിപ്പിച്ചത്. മാർക്കറ്റ് അടച്ചതോടെ നഗരത്തിലെ മറ്റു മാർക്കറ്റുകളിൽ തിരക്കുകൂടാനുള്ള സാധ്യതയേറി. പതിറ്റാണ്ടുകൾ പഴക്കമുള്ള റസ്സൽ മാർക്കറ്റ് ആദ്യമായിട്ടാണ് ഇത്രയും ദിവസം അടച്ചിടുന്നത്. ലോക് ഡൗൺ ആയിട്ടും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ കിട്ടാതെ വരുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു…
Read Moreമദ്യശാലകളിൽ പരക്കെ മോഷണം;ലക്ഷങ്ങളുടെ മദ്യവുമായി കടന്നു കളഞ്ഞ് മോഷ്ടാക്കൾ.
ബെംഗളൂരു : മദ്യം ലഭിക്കാത്തതിനെത്തുടർന്ന് മദ്യവിൽപ്പനശാല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് കവർച്ച വ്യാപകമായി. ദക്ഷിണ കന്നഡ ജില്ലയിൽ വൈൻ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഒരു ലക്ഷം രൂപയുടെ മദ്യവുമായാണ് കടന്നുകളഞ്ഞത്. ഹുബ്ബള്ളി – ധാർവാടിൽ രണ്ട് മദ്യവിൽപ്പന ശാലകളിൽ നിന്നായി 1.3 ലക്ഷം രൂപയുടെ മദ്യവും ബെള്ളാരി എക്സൈസ് ഓഫീസിൽ നിന്ന് 35,000 രൂപയുടെ മദ്യവും ആണ് നഷ്ടപ്പെട്ടത്.
Read Moreശമ്പളം കുറയ്ക്കുകയോ നിയമവിരുദ്ധമായി പിരിച്ച് വിടുകയോ ചെയ്താൽ സഹായത്തിനായി വിളിക്കാം..
ബെംഗളൂരു : കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനുമുള്ള ഐടി കമ്പനികളുടെ നീക്കത്തിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയിസ് യൂണിയൻ. ലോക്ക് ഡൗൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ, ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം (മാർച്ച് 20, 2020 ) ഐടി കമ്പനികൾ കാറ്റിൽ പറത്തിയിരിക്കുകയാണെന്ന് യൂണിയൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളെയും ഗവൺമെൻ്റ് നിർദ്ദേശങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഐടി കമ്പനികൾ നടത്തുന്ന നീക്കത്തിനെതിരെ തൊഴിൽ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും, ശമ്പളം കുറക്കുകയോ,…
Read Moreലോക്ക് ഡൗൺ ലംഘിച്ച് കാറുമായി പുറത്തിറങ്ങിയ നടിക്കും ആൺ സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റു;മുങ്ങിയ നടിയെ തിരഞ്ഞ് പോലീസ്.
ബെംഗളൂരു : ലോക്ഡൗൺലോഡ് ചെയ്ത് പുറത്തിറങ്ങിയ കന്നഡ നടിക്കും സുഹൃത്തിനും കാറപകടത്തിൽ പരുക്ക്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ഇരുവരും പോലീസിനു മൊഴി നൽകാതെ കടന്നു കളയുകയും ചെയ്തു. നടി ശർമിള മാൻഡ്രേക്കും (30) സുഹൃത്ത് ലോകേഷ് (35) നും ആണ് ഇന്നലെ പുലർച്ചെ വസന്ത നഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റത് . ഇവർ സഞ്ചരിച്ചിരുന്ന കാർ റെയിൽവേ പാലത്തിൻറെ തൂണിൽ ഇടിക്കുകയായിരുന്നു. ഷർമിളയാണ് കാർ ഓടിച്ചതെന്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് ഇരുവർക്കും പരിക്കേറ്റ എന്നുമാണ് പോലീസിനു ലഭിച്ച വിവരം. ശർമ്മിളയുടെ മുഖത്തിനും ലോകേഷിൻ്റെ കൈക്കുമാണ് …
Read Moreഒരു മലയാളിക്ക് അടക്കം ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 16പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 144 ആയി.
ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 144 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 11 പേരും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ താഴെ : രോഗി 129 : രോഗി 58 വീട്ടു ജോലിക്കാരന്‍ 21 വയസ്സ്,നഗരത്തില്‍ ചികിത്സയില്‍. രോഗി 130 : രോഗി 58 ന്റെ പിതാവ് ,57 വയസ്സ്,നഗരത്തില്‍ ചികിത്സയില്‍. രോഗി 131 : രോഗി 101 ന്റെ മകന്‍ ,43 വയസ്സ് ,നഗരത്തില്‍ ചികിത്സയില്‍ രോഗി 132…
Read Moreഎരിയുന്ന വയറിന് ആശ്വാസമായി കേരള സമാജത്തിന്റെ സമൂഹ അടുക്കള പതിനൊന്നാം ദിവസത്തിലേക്ക്.
ബെംഗളൂരു :വൈറ്റ് ഫീൽഡ് സോണിന്റെ സമൂഹ അടുക്കളയിൽ നിന്ന് തുടർച്ചയായ പതിനൊന്നാം ദിവസവും അഞ്ഞൂറിൽ പരം പേർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി. വഴിയോരത്ത് ആരോരുമില്ലാത്തവർക്ക് ഉച്ചഭക്ഷണം നൽകുന്ന തോടപ്പം കാടു ഗോഡിയിലേ ഇന്ദിരാ കാന്റീനിൽ സൗജന്യമായ് ഇരുന്നോറോളം പേർക്ക് ഭക്ഷണം നൽകാനും ഇന്ന് കഴിഞ്ഞു. വൈറ്റ് ഫീൽഡ് സോണിന് പുറമെ കെ ആര്‍ പുരത്തും മാഗഡി റോഡിലും കേരള സമാജത്തിന്റെ സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നു. ദിവസവും 1200 ൽ അധികം പേർക്ക് ഉച്ചഭക്ഷണം ഈ അടുക്കളകൾ വഴി നൽകാൻ കഴിയുന്നുണ്ട് എന്ന് വൈറ്റ്…
Read More