ശമ്പളം കുറയ്ക്കുകയോ നിയമവിരുദ്ധമായി പിരിച്ച് വിടുകയോ ചെയ്താൽ സഹായത്തിനായി വിളിക്കാം..

ബെംഗളൂരു : കോവിഡ്‌ 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനുമുള്ള ഐടി കമ്പനികളുടെ നീക്കത്തിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയിസ് യൂണിയൻ.

ലോക്ക് ഡൗൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ, ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന തൊഴിൽ മന്ത്രാലയത്തിന്റെ  നിർദ്ദേശം (മാർച്ച് 20, 2020 ) ഐടി  കമ്പനികൾ കാറ്റിൽ പറത്തിയിരിക്കുകയാണെന്ന് യൂണിയൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളെയും ഗവൺമെൻ്റ് നിർദ്ദേശങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഐടി കമ്പനികൾ നടത്തുന്ന നീക്കത്തിനെതിരെ തൊഴിൽ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും, ശമ്പളം കുറക്കുകയോ, ജോലിയിൽ നിന്നു പിരിഞ്ഞു പോകാൻ കമ്പനി ആവശ്യപ്പെടുകയോ ചെയ്‌താൽ  തൊഴിലാളികൾ  വഴങ്ങരുതെന്നും ഉടൻ 9605731771, 9742045570, 7025984492  എന്നീ  നമ്പറുകളിൽ   ബന്ധപ്പെടേണ്ടതാണെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

മാനേജ്മെന്റിന്റെത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നീക്കമാണെന്നും കമ്പനികളുടെ നീക്കത്തെ കൂട്ടായി പ്രതിരോധിക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

ഈ മഹാദുരന്തകാലത്തു ഗവൺമെൻ്റ് നിർദ്ദേശത്തിനെതിരെ പ്രവർത്തിക്കുന്നത് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണ്.

ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്  യൂണിയൻ ആവശ്യപ്പെട്ടു.

രാജ്യത്തെ നിയമവ്യവസ്ഥയെ മാനിക്കണമെന്നും ലോക്ക്ഡോഡൗൺ കാലയളവിനുശേഷവും പിരിച്ചുവിടൽ പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കെ.ഐ.ടി.യു കമ്പനികൾക്ക് താക്കീതു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us