ലോക്ക് ഡൗൺ ലംഘിച്ച് കാറുമായി പുറത്തിറങ്ങിയ നടിക്കും ആൺ സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റു;മുങ്ങിയ നടിയെ തിരഞ്ഞ് പോലീസ്.

ബെംഗളൂരു : ലോക്ഡൗൺലോഡ് ചെയ്ത് പുറത്തിറങ്ങിയ കന്നഡ നടിക്കും സുഹൃത്തിനും കാറപകടത്തിൽ പരുക്ക്.

ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ഇരുവരും പോലീസിനു മൊഴി നൽകാതെ കടന്നു കളയുകയും ചെയ്തു.

നടി ശർമിള മാൻഡ്രേക്കും (30) സുഹൃത്ത് ലോകേഷ് (35) നും ആണ് ഇന്നലെ പുലർച്ചെ വസന്ത നഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റത് .

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

ഇവർ സഞ്ചരിച്ചിരുന്ന കാർ റെയിൽവേ പാലത്തിൻറെ തൂണിൽ ഇടിക്കുകയായിരുന്നു.

ഷർമിളയാണ് കാർ ഓടിച്ചതെന്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് ഇരുവർക്കും പരിക്കേറ്റ എന്നുമാണ് പോലീസിനു ലഭിച്ച വിവരം.

ശർമ്മിളയുടെ മുഖത്തിനും ലോകേഷിൻ്റെ കൈക്കുമാണ്  പരിക്കേറ്റത്.

തുടർചികിത്സക്ക് കുടുംബ ഡോക്ടർ ഉണ്ടെന്ന് പറഞ്ഞാണ് ഇവർ സ്വകാര്യ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്.

ഇവരെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts