ഒരു മലയാളിക്ക് അടക്കം ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 16പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 144 ആയി.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 144 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 11 പേരും ഉള്‍പ്പെടുന്നു.

വിവരങ്ങള്‍ താഴെ :

രോഗി 129 : രോഗി 58 വീട്ടു ജോലിക്കാരന്‍ 21 വയസ്സ്,നഗരത്തില്‍ ചികിത്സയില്‍.

രോഗി 130 : രോഗി 58 ന്റെ പിതാവ് ,57 വയസ്സ്,നഗരത്തില്‍ ചികിത്സയില്‍.

രോഗി 131 : രോഗി 101 ന്റെ മകന്‍ ,43 വയസ്സ് ,നഗരത്തില്‍ ചികിത്സയില്‍

രോഗി 132 : 17.03 ന് ദുബായില്‍ നിന്ന് നഗരത്തില്‍ എത്തിയ 78 കാരന്‍ ,നഗരത്തില്‍ ചികിത്സയിലാണ്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

രോഗി 133 :ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ കൊച്ചിക്കാരന്‍ ആയ 60 വയസ്സുകാരന്‍  മലയാളി,നഗരത്തിലെ ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 134 : ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 38 കാരന്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 135 :ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 19  കാരന്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 136 :ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 39 കാരന്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 137 : 39 കാരന്‍ മൈസുരുവില്‍ ചികിത്സയിലാണ്,യാത്ര വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

രോഗി 138 :ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 54 കാരന്‍ മൈസുരുവില്‍ ചികിത്സയിലാണ്.

രോഗി 139 :40 കാരന്‍ മൈസുരുവില്‍ ചികിത്സയിലാണ്,യാത്ര വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

രോഗി 140 : മൈസുരുവില്‍ ചികിത്സയില്‍ ഉള്ള 34 കാരന്‍ രോഗി 109 മായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

രോഗി 141 : ബെള്ളാരിയില്‍ 47 കാരി ചികിത്സയിലാണ്,രോഗം വന്നതിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

രോഗി 142 : 22 . 03 ന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ 60 കാരി ,മംഗലൂരുവില്‍ ചികിത്സയിലാണ്.

രോഗി 143 : 43 കാരന്‍ നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തു,ഇപ്പോള്‍ മംഗലൂരുവില്‍ ചികിത്സയിലാണ്.

രോഗി 144 : 52 കാരന്‍ നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തു,ഇപ്പോള്‍ മംഗലൂരുവില്‍ ചികിത്സയിലാണ്.

കര്‍ണാടകയില്‍ വിവിധ ആശുപത്രികളിലായി 8 മലയാളികള്‍ ചികിത്സയിലുണ്ട് 

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts