സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം15 ആയി;കെമ്പെഗൌഡ വിമാനത്താവളത്തില്‍ കയ്യില്‍ മുദ്ര പതിപ്പിക്കൽ ആരംഭിച്ചു.

ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.

മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 15 ആയി.


അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 35 കാരനായ ടെക്കിക്കാണ് ഇന്നലെ വൈകുന്നേരം കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്,നഗരത്തില്‍ ഉള്ള ഇദ്ധേഹം കര്‍ണാടകയില്‍ നിന്നുള്ള 14 മത്തെ രോഗിയാണ്‌.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

സൌദി അറേബ്യയില്‍ നിന്ന് നഗരത്തില്‍ എത്തിയ ഒരാള്‍ക്കാണ് ഇന്ന് കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്.

രണ്ടു പേരും ഇപ്പോള്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്.

മഹാരാഷ്ട്രക്ക് പിന്നാലെ നഗരത്തിലെ കെമ്പെഗൌഡ വിമാനത്താവളത്തിലും വിദേശത്ത് നിന്ന് വരുന്നവരുടെ കയ്യില്‍ മുദ്ര കുത്തല്‍ ആരംഭിച്ചു,ഇവര്‍ വീട്ടിലേക്കു പോകാതെ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts