ഡോ:ദേവി ഷെട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം;ഈ കൊറോണക്കാലത്ത് എങ്കിലും വ്യാജ പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.

ബെംഗളൂരു : ഈ കൊറോണ ഭീതി നിലനില്‍ക്കുന്ന കാലത്തും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഫാക്ടറികള്‍ക്ക് ഒരു വിശ്രമവും ഇല്ല എന്ന് വേണം മനസ്സിലാക്കാന്‍,ബി.ബി.എം.പി മുകളില്‍ നിന്ന് മരുന്ന് തളിക്കുന്നു എന്നാ വ്യാജ വാര്‍ത്തയുടെ ഒപ്പം തന്നെ രണ്ടു ദിവസമായി പ്രചരിക്കുന്ന ഒരു വാട്ട്സ് ആപ്പ് സന്ദേശം നാരായണ ഹെല്‍ത്ത് സിറ്റി യുടെ തലവന്‍ ആയ ഡോ: ദേവി ഷെട്ടിയുടെ പേരില്‍ ആണ്.

ഇതില്‍ പറയുന്നത് ഇന്ത്യയില്‍ ഉള്ളവര്‍ ചെറിയ പനി വരുമ്പോള്‍ തന്നെ ആശുപത്രി സന്ദര്‍ശിക്കരുത് ….എന്ന് തുടങ്ങി കൊറോണ വൈറസ്  ബാധിച്ചാല്‍ ഓരോ ദിവസവും ഉണ്ടാകുന്ന ശാരീരിക അവസ്ഥകള്‍ വരെ വിശദീകരിക്കുന്നുണ്ട്,എന്നാല്‍ ഈ ശബ്ദം തന്റേതു അല്ലെന്നു ഡോ: ദേവി ഷെട്ടി പറഞ്ഞു കഴിഞ്ഞു.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

ദി ക്വിന്റ്റ് എന്നാ ഓണ്‍ലൈന്‍ മാധ്യമത്തോട് ആണ് അദ്ദേഹം അത് വെളിപ്പെടുത്തിയത്,രണ്ടു ദിവസം മുന്‍പ് മറ്റൊരു പേരില്‍ വന്ന സന്ദേശം ഇന്നലെ ദേവി ഷെട്ടിയുടെ പേരിലേക്ക് മാറ്റി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

മംഗലൂരു വില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ പത്രവും അവരുടെ കവര്‍ ഫോട്ടോ വച്ച് ഇത് ഷെയര്‍ ചെയ്യുന്നുണ്ട്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാതെ ഇരിക്കുക,സര്‍ക്കാറും ഔദ്യോഗിക സംവിധാനങ്ങളും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതെ ഇരിക്കുക. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts