ഇനി ഷെയർ ചെയ്യേണ്ട… ഒരിക്കലും തിരിച്ചു വരാത്തിടത്തേക്ക് ദേവനന്ദന യാത്രയായി…

കൊട്ടിയം: കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനു പുറത്തിറങ്ങി. ഈസമയം ദേവനന്ദ…

Read More

പ്രശ്നങ്ങൾ തീർക്കാൻ എത്തിയ മന്ത്രവാദി വിധവയുടെ 27 കോടി രൂപയും 3 കിലോ സ്വർണവും തട്ടിയെടുത്തു മുങ്ങി;ഈ പ്രശ്നം പരാതിയായി പോലീസ് സ്റ്റേഷനിൽ എത്തി.

theft robery

ബെംഗളൂരു : വിധവയായ യുവതിയെ പറ്റിച്ച് 27 കോടി രൂപയും 3 കിലോ സ്വർണവുമായി സിദ്ധൻ കടന്നു കളഞ്ഞു. പരാതിയുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ. 2009 ൽ ഭർത്താവ് നഷ്ടപ്പെട്ട യുവതി തൻ്റെ 3 ആൺമക്കളുമൊത്ത് രാമമൂർത്തി നഗറിൽ ആണ് താമസം. അവർക്ക് നിരവധി സ്ഥലങ്ങൾ നഗരത്തിലെ താവരക്കെരെയിലും മറ്റു സ്ഥലങ്ങളിലായും ഉണ്ട്. കോലാറിൽ ഒരു ഫാം ഹൗസും ഉണ്ട്. ഭർത്താവ് മരിച്ചതോടെ ബന്ധുക്കളുമായി നിരന്തരമായ വസ്തു തർക്കവും ഉടലെടുത്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി “ശക്തി”കളുള്ള സിദ്ധനായ ബംഗാർപേട്ടുകാരൻ നാഗരാജിനെ പരിചയപ്പെടുന്നത്. ചാത്തൻ…

Read More

പ്രശാന്ത് കിഷോറിൻ്റെ തോളിലേറി നഷ്ട പ്രതാപം വീണ്ടെടുക്കാൻ ജെ.ഡി.എസ്.

ബെംഗളൂരു : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനതാദൾ എസിനെ പുനഃസംഘടിപ്പിക്കാനായി തന്ത്രം മെനയുന്നതിന് തിരഞ്ഞെടുപ്പ് നയതന്ത്രരജ്ഞൻ പ്രശാന്ത് കിഷോറുമായിചർച്ച നടത്തിയതായി കക്ഷിനേതാവ് കുമാരസ്വാമി. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ദൾ ഏറ്റുവാങ്ങിയ ദയനീയ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയെ ശാക്തീകരിക്കാൻ ഇന്ത്യൻപൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(ഐ-പാക്) അധ്യക്ഷൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തുന്നതായി ചില നേതാക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് കുമാരസ്വാമി സ്ഥിരീകരിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റ് ലഭിച്ച ദൾ,2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ഒരു സീറ്റിൽ ഒതുങ്ങി…

Read More

ബന്ദിനിടെ പൊതു മുതൽ നശിപ്പിക്കുന്നവർക്ക് “മുട്ടൻ പണി”യുമായി ഹൈക്കോടതി.

ബെംഗളൂരു: ബന്ദിനിടെ പൊതുമുതൽ നശിപ്പിക്കുന്ന വരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി. കർണാടക ബന്ദ് ഉൾപ്പെടെ നാശനഷ്ടമുണ്ടായ എല്ലാ സംഭവങ്ങളിലും ഇതു കീഴ് വഴക്കമാക്കാനും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. നാശനഷ്ടങ്ങളുടെ കണക്ക്ടുക്കാൻ ഹൈക്കോടതി റിട്ട.ജഡ്ജി ജസ്മിസ്മുഹമ്മദ് ഗൗസിന്റെ നേതൃത്വത്തിൽ സമിതിക്കും രൂപം നൽകി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രതിഷേധക്കാരിൽ നിന്നു പണം ഈടാക്കും.

Read More

“ആച്ചെ ബന്നി”മെഗാഹിറ്റ് ആയി സ്ത്രീ സൗഹൃദ സോണുകൾ.

ബെംഗളൂരു :സ്ത്രീകൾക്കു രാത്രി സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രചോദനമേകി, ബെംഗളൂരു സിറ്റി പൊലീസുംസന്നദ്ധ സംഘടന “ദുർഗ’യും ചേർന്ന് ആരംഭിച്ച സ്ത്രീസൗഹൃദ സോണുകളിൽ ആദ്യദിനത്തിൽ തന്നെ സ്ത്രീകളുടെവൻ പങ്കാളിത്തം. സമൂഹത്തിന്റെ വിവിധ മേഖലകളിലും വിവിധപ്രായത്തിലുമുള്ള സ്ത്രീകൾ ഇവിടെ സൗഹൃദം പങ്കിടാനെത്തി. സൗത്ത്-ഈസ് ഡിവിഷനിൽ സ്ത്രീകൾ പോകാൻ മടിക്കുന്ന 8 സ്ഥലങ്ങളിൽ ദിവസവും രാത്രി 7 മുതൽ 10 വരെ സ്ത്രീകൾക്കു സമയം ചെലവഴിക്കാൻ സാഹചര്യമൊരുക്കുന്നതാണ് “ആച്ചെ ബന്നി ”  (പുറത്തുവരൂ) “ബി ടുഗെദർ ബെംഗളൂരു” എന്നീ സന്ദേശങ്ങളുമായുള്ള പ്രചാരണ പരിപാടി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ…

Read More

ഇനി 10 രൂപ നാണയം നിങ്ങളുടെ സമാധാനം കെടുത്തില്ല!

ബെംഗളുരു :ഇന്ത്യയിലെ സിലിക്കൺ വാലി ആണെങ്കിലും ബെംഗളൂരുവിൽ താമസിക്കുന്നവർ നേരിടുന്നപ്രശ്നങ്ങളിലൊന്നാണു കടകളിലും ബസുകളിലുമൊന്നും 10 രൂപ നാണയം സ്വീകരിക്കില്ലെന്നത്. http://bangalorevartha.in/archives/12167 എന്നാൽ, ഇനി മുതൽ ബസുകളിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കണമെന്നു കണ്ടക്ടർമാർക്കു കർശന നിർദേശം നൽകിയിരിക്കുകയാണ് ബിഎംടിസി, 10 രൂപ നാണയം വ്യാജമാണെന്ന പ്രചാരണത്തിന് പിന്നാലെയാണ് 10 രൂപ നാണയങ്ങൾക്ക് അപ്രഖ്യാപിത നിരോധനം വന്നത്. http://bangalorevartha.in/archives/3172 നാണയം വ്യാജമല്ലെന്നു പല വട്ടം റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ല. നഗരത്തിലെ ചില ടോൾ ബൂത്തുകളും സർക്കാർ സ്ഥാപനങ്ങളും പോലും പത്തിന്റെ തുട്ടിനോട് മുഖംതിരിക്കാറുണ്ട്. ബിഎംടിസി…

Read More

25 കാരിക്ക് വെടിയേറ്റു;സംഭവം നടന്നത് മാറത്തഹള്ളിയിലെ സ്വന്തം പി.ജി.ക്ക് മുന്നിൽ വച്ച്.

ബെംഗളൂരു : മാറത്തഹള്ളിയിൽ താമസിക്കുന്ന പി.ജി.യുടെ മുന്നിൽ വച്ച് 25 കാരിയായ യുവതിക്ക് വെടിയേറ്റു. നിംഹാൻസിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ ശുഭശ്രീ പ്രിയദർശിനിക്ക് നേരെയാണ് ഒരു യുവാവ് വെടി ഉതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കണ്ടെത്താൻ 2 അംഗ ടീമിനെ നിയോഗിച്ചതായി വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം എൻ അനുചേത് അറിയിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം ,യുവതിയുമായി മുൻ പരിചയമുള്ള വ്യക്തിയാണ് വെടിയുതിർത്തത്. മഞ്ചുനാഥ ലേഔട്ടിലെ മുന്നേകോലാലയിൽ യുവതി താമസിക്കുന്ന പി.ജിക്ക് സമീപത്തു വച്ചാണ്…

Read More

വൻ അഗ്നിബാധ;ബൈക്ക് ഷോറൂം പൂർണമായി കത്തി നശിച്ചു;ലക്ഷങ്ങളുടെ നഷ്ടം.

ബെംഗളൂരു : ഇൻഫൻട്രി റോഡിലെ ജ്യോതി കോംപ്ലക്സിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ബൈക്ക് ഷോറൂമിൽ അഗ്നി ബാധ. ഇന്ന് വൈകുന്നേരത്തോടെയാണ് ഷോറൂമിൽ അഗ്നി പടർന്നത്.നിരവധി ഫർണിച്ചറുകൾ കത്തി നശിച്ചു. ആളപായമില്ല, 2 ഫയർ എഞ്ചിനുകളുടെ ശ്രമത്തിനൊടുവിൽ തീയണക്കാനായി. കാരണം കണ്ടെത്തിയിട്ടില്ല, ഷോർട്ട് സർക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

Read More

കോഴിക്കോട് നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബൈക്ക് അപകടത്തിൽ പെട്ടു;വിദ്യാർത്ഥി മരിച്ചു;ഒരാൾക്ക് പരിക്ക്.

ബെംഗളൂരു: ഗുണ്ടൽ പേട്ടിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വണ്ടി ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. യെലഹങ്ക കോശി കോളേജിൽ ബി.ബി.എ. ഏവിയേഷൻ വിദ്യാർഥി കോഴിക്കോട് വെള്ളിമാട്കുന്ന് കെ.കെ. തച്ചാംകോട് സിയാസിൽ കെ.ടി. സിദ്ദീഖിൻറ മകൻ കെ.ടി. മുഹമ്മദ് സിയാദ്(18) ആണ് മരിച്ചത്. തിങ്കളാഴ്ചരാത്രി എട്ടരയോടെ ഗുണ്ടൽപേട്ട് മദനുണ്ടിയിലാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സെയ്ദിന്റെ മകൻ ആതിഫിനെ (19) ഗുരുതര പരിക്കുകളോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇരുവരും. തസ്ലീനയാണ് സിയാദിൻറ മാതാവ്. സഹോദരങ്ങൾ: ഫാത്തിമ…

Read More

ഇനി തിരശീലയിലെ ദൃശ്യവിസ്മയത്തിൻ്റെ നാളുകൾ;12മത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : കാഴ്ചയുടെ വിരുന്നുമായി 12-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്ഇന്ന് തിരശീല ഉയരും. വൈകിട്ട്6ന് കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെഡിയൂരപ്പ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കന്നഡ ചലച്ചിത്ര താരങ്ങളായ യഷ്,ജയപ്രദ, ബോളിവുഡ് നടൻ ബോണികപൂർ, ഗായകൻ സോനു നിഗം എന്നിവർ പങ്കെടുക്കും. സമാപനദിനമായ മാർച്ച് 4ന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല മുഖ്യാ തിഥിയായിരിക്കും. ഇറാനിയൻ ചിത്രമായ സിനിമാ ഖർ ആണ് ഉദ്ഘാടന ചിത്രം. ഷഹീദ് അഹമദേലു സംവിധാനം ചെയ്ത ചിത്രം ഇറാനിലെ സമൂഹ്യ ജീവിതത്തിന്റെ കഥപറയുന്നതാണ്. ഇസ്രയേലി…

Read More
Click Here to Follow Us