25 കാരിക്ക് വെടിയേറ്റു;സംഭവം നടന്നത് മാറത്തഹള്ളിയിലെ സ്വന്തം പി.ജി.ക്ക് മുന്നിൽ വച്ച്.

ബെംഗളൂരു : മാറത്തഹള്ളിയിൽ താമസിക്കുന്ന പി.ജി.യുടെ മുന്നിൽ വച്ച് 25 കാരിയായ യുവതിക്ക് വെടിയേറ്റു.

നിംഹാൻസിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ ശുഭശ്രീ പ്രിയദർശിനിക്ക് നേരെയാണ് ഒരു യുവാവ് വെടി ഉതിർത്തത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമിയെ കണ്ടെത്താൻ 2 അംഗ ടീമിനെ നിയോഗിച്ചതായി വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം എൻ അനുചേത് അറിയിച്ചു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

പോലീസ് റിപ്പോർട്ട് പ്രകാരം ,യുവതിയുമായി മുൻ പരിചയമുള്ള വ്യക്തിയാണ് വെടിയുതിർത്തത്.

മഞ്ചുനാഥ ലേഔട്ടിലെ മുന്നേകോലാലയിൽ യുവതി താമസിക്കുന്ന പി.ജിക്ക് സമീപത്തു വച്ചാണ് സംഭവം.

7.56 എം.എം. റിവോൾവർ ആണ് യുവതിക്ക് എതിരെ പ്രയോഗിച്ചത്, അത് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി.

സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു കൊണ്ട് അക്രമിയെ കണ്ടത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts