ഇനി ഷെയർ ചെയ്യേണ്ട… ഒരിക്കലും തിരിച്ചു വരാത്തിടത്തേക്ക് ദേവനന്ദന യാത്രയായി…

കൊട്ടിയം: കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.
വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ
നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്.

നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ
ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും
ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച
ദേവനന്ദ (പൊന്നു).

വാക്കനാട് സരസ്വതി
വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

വ്യാഴാഴ്ച രാവിലെ പത്തോടെയാണ്
കുട്ടിയെ കാണാതായത്.

അമ്മയും
നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി
അലക്കാനായി വീടിനു പുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ
അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു.

തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ
കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും
കുട്ടിയെ കണ്ടെത്താനായില്ല.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

കണ്ണനല്ലൂർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന്.

പോലീസ് ഉടൻ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts