ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിങ് കോച്ച് വിനുപ്രസാദ്, ബാറ്റ്‌സ്‌മാനായ വിശ്വനാഥ് എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നേരത്തേ അറസ്റ്റിലായ സംഘത്തെ ചോദ്യംചെയ്തതിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇതുവരെ വാതുവെപ്പ് കേസിൽ രണ്ടു സംഘങ്ങൾ പിടിയിലായി. 2018-ൽ ബെംഗളൂരു, ബെലഗാവി ടീമുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഇവർ ഒത്തുകളിച്ചെന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മത്സരത്തിലെ റൺറേറ്റ് കുറയ്ക്കാൻ അഞ്ചുലക്ഷം രൂപയാണ് വിശ്വനാഥിന് കോച്ച് വിനുപ്രസാദ് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് റൺസെടുക്കാതെ ബോളുകൾ ഒഴിവാക്കിവിടാൻ വിശ്വനാഥ് ശ്രമിച്ചു. പുറത്ത് പ്രവർത്തിക്കുന്ന വാതുവെപ്പ്…
Read MoreYear: 2019
അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലറെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ
ബെംഗളൂരു: നഗരത്തിലെ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരെയെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ. ജെ.സി. നഗർ സ്വദേശികളായ കന്തരാജു (28), സുനിൽ റാവു (31), അരുൺകുമാർ (40), ഫയാസ് (29), വിനയ് (24), റിസ്‌വാന (38), സൽമ (28) എന്നിവരാണ് പിടിയിലായത്. ഇതിൽ കന്തരാജുവിനും സുനിലിനും വിനയിനും ഫയാസിനും കൊലയിൽ നേരിട്ട് പങ്കുണ്ട്. മറ്റുള്ളവർ കൊലയ്ക്കുവേണ്ട സഹായങ്ങൾ നൽകിയവരാണ്. കേസിലെ പ്രധാനപ്രതി സൂരജ് സിങ്ങിന്റെ പെൺസുഹൃത്താണ് അറസ്റ്റിലായ സൽമ. കൊലചെയ്ത് കിട്ടുന്ന പ്രതിഫലവുമായി വിദേശരാജ്യത്തേക്ക് കടക്കാനായിരുന്നു ഇരുവരുടെയും…
Read Moreതെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ; നിയമം അനുസരിക്കും;ഈ അവസരം ബി.ജെ.പിക്കെതിരെ ഉപയോഗിക്കില്ല:ഡി.കെ.ശി.
ബെംഗളൂരു :”രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്ന പൗരനാണ് ഞാൻ, തെറ്റൊന്നും ചെയ്തിട്ടില്ല”കള്ളപ്പണക്കേസിൽ ഒന്നര മാസത്തോളം തീഹാർ ജയിലിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി. കെ.ശിവകുമാറിന് കെ പി സി സി ആസ്ഥാനത്ത് വച്ച് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. അന്വോഷണത്തിൽ ആദായ നികുതി വകുപ്പ്, എൻഫോഴ്സമെന്റ് അധികൃതരുമായി സഹകരിക്കും. ഈ സാഹചര്യം ബി.ജെ.പിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കില്ല. ജയിലിൽ കിടക്കുമ്പോൾ സോണിയാ ഗാന്ധി അടക്കം ഉള്ളവർ സന്ദർശിച്ചു, കുടുംബാംഗങ്ങളെ അനുവദിച്ചില്ല. തെറ്റു ചെയ്തെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ.ഡി.കെ.ശി പറഞ്ഞു. അതേ സമയം…
Read Moreഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ നിയമ നടപടികളിലേക്ക്; ‘സെബി’ അന്വേഷണം ഊർജിതം!!
ബെംഗളൂരു: ഇൻഫോസിസ് സി.ഇ.ഒ. സലീൽ പരേഖും സി.എഫ്.ഒ. നീലാഞ്ജൻ റോയിയും അധാർമികപ്രവൃത്തികൾ നടത്തിയതായുള്ള ആരോപണത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) അന്വേഷണം തുടങ്ങി. കമ്പനിയിൽ ഇൻസൈഡർ ട്രേഡിങ് നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും. അമേരിക്കയിൽ ഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻഫോസിസിനെതിരേ നിയമനടപടികൾക്ക് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളെ ‘സെബി’ വിളിച്ചുവരുത്തിയേക്കും. കമ്പനിയിലെ ഓഡിറ്റിങ്ങും മറ്റു സാമ്പത്തികകാര്യങ്ങളും കൈകാര്യംചെയ്യുന്ന സമിതികളിൽനിന്ന് വിവരംശേഖരിക്കും. വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താൻ കമ്പനിയെ പ്രേരിപ്പിക്കാതിരുന്നതിന്റെപേരിൽ സ്വതന്ത്ര ഡയറക്ടർമാർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ്…
Read Moreകോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി
ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം വെള്ളിയാഴ്ച പൂർത്തിയായി. കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എം.എൽ.എ.സ്ഥാനം രാജിവെച്ച 17 പേരെയാണ് സ്പീക്കറായിരുന്ന കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെതിരേയാണ് വിമതർ സുപ്രീംകോടതിയിൽ ഹർജിനൽകിയത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും വിമതർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അയോഗ്യരാക്കിയവരെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെടുന്നതിന്റെ അർഥം എന്താണെന്നും ഹർജി ഭരണഘടനാ ബെഞ്ചിനു വിടണമെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. വിമത എം.എൽ.എ.മാരുടെ കാര്യത്തിൽ വീണ്ടും തീരുമാനമെടുക്കാൻ സ്പീക്കർ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത…
Read Moreകുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന!!
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുന്നു. കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്. മുന്‍പ് 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 68…
Read More’ക്യാർ’ ചുഴലിക്കാറ്റ്; ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ
ബെംഗളൂരു: ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ. അറബിക്കടലിൽ രൂപംകൊണ്ട ’ക്യാർ’ ചുഴലിക്കാറ്റിനെത്തുടർന്നാണ് തീരദേശജില്ലകളിൽ ശക്തമായ മഴയുണ്ടായത്. അതേസമയം വെള്ളിയാഴ്ചയോടെ ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ‘ചുവപ്പു ജാഗ്രത’ പിൻവലിച്ചു. ശനിയാഴ്ച ‘മഞ്ഞ ജാഗ്രത’യാണ് തീരദേശജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും സ്കൂളുകൾ പ്രവർത്തിച്ചില്ല. വടക്കൻ ജില്ലകളിലും വ്യാപകമഴയാണ് വെള്ളിയാഴ്ചയുണ്ടായത്. ഒട്ടേറെ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. റോഡുകൾക്കും പാലങ്ങൾക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വീടുകൾ തകർന്നു. റായ്ച്ചൂർ, ബെലഗാവി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറി. വിനോദസഞ്ചാരികൾക്ക്…
Read Moreകേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്റെ ഭാര്യ അന്തരിച്ചു.
ബെംഗളൂരു : കേരള സമാജം പ്രസിഡന്റ് ശ്രീ സി.പി.രാധാകൃഷ്ണന്റെ പത്നി സൗധാമിനി അന്തരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച (27.10.19) രാവിലെ 8 മണിക്ക് രാമമൂർത്തി നഗറി (#37, ദ്വാരക, അപ്പാറാവു ലേഔട്ട്, ബെംഗളൂരു- 16) ലുള്ള വസതിയിലേക്ക് കൊണ്ടുവരും. ഉച്ചക്ക് 2 മണിക്ക് കലപ്പള്ളി സ്മശാനത്തിൽ സംസ്കാരം നടത്തും. സംഘടനക്ക് വേണ്ടി സമാജം ജെനറൽ സെക്രട്ടറി റജികുമാർ അനുശോചനം രേഖപ്പെടുത്തി.
Read Moreധോണി ഇനി ടീമിലെത്തുക വിടവാങ്ങല്‍ മത്സരത്തില്‍ മാത്രം?
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ട് നിന്ന ധോണിയുടെ തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തെത്തിയാതോടെ ധോനിയുടെ തിരിച്ചുവരവ് എളുപ്പമാകും എന്ന ആരാധകരുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വിടവാങ്ങല്‍ പരമ്പരയ്ക്ക് വേണ്ടി മാത്രമേ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ…
Read Moreഇരുപതോളം യുവതികളെ പീഡിപ്പിച്ച ശേഷം കൊലചെയ്ത സയനൈഡ് മോഹന് ഇത് നാലാം വധശിക്ഷ
ബെംഗളൂരു: ഇരുപതോളം യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് കലര്‍ത്തിയ ഗര്‍ഭ നിരോധന ഗുളിക നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2005-ലാണ് മോഹന്‍ 17-ാം കൊലപാതകം നടത്തിയത്. മംഗളൂരുവിൽ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ (26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണ കവര്‍ച്ച, വഞ്ചന,…
Read More