“മകന്‍ വീട്ടിലെത്തിയ പോലെ”വീട്ടിലെത്തിയ ടോവിനോയെ കണ്ടപ്പോള്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്ണന്‍റെ അമ്മയുടെ പ്രതികരണം;മകനുവേണ്ടി വാങ്ങിവച്ച ടീഷര്‍ട്ട് ടോവിനോക്ക് സമ്മാനമായി നല്‍കി അമ്മ.

ബെംഗളൂരു: മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ നടന്‍ ടൊവിനോ തോമസിനുവേണ്ടി ഒരുക്കിയത്. പറഞ്ഞസമയത്തും ടൊവിനോയെ കാണാതായപ്പോള്‍ മുഖത്ത് ആശങ്ക. ഫോണില്‍ ബന്ധപ്പെട്ട് ഇടയ്ക്കിടെ എവിടെയെത്തിയെന്ന ചോദ്യം. ഒടുവില്‍ വൈകീട്ട് അഞ്ചുമണിയോടെ ടൊവിനോ വീടിനുമുന്നിലെത്തിയപ്പോഴാണ് ആശ്വാസമായത്. പിന്നെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്കുള്ള സ്വീകരണം. മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യപ്രതികരണം. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍. തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ കണ്ടപ്പോള്‍, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തില്‍ എവിടെയൊക്കെയോ…

Read More

നടപ്പാതയിൽ മാലിന്യം തള്ളിയ സ്വിഗ്ഗിക്ക് 15000 രൂപ പിഴയിട്ട് ബി.ബി.എം.പി.

ബെംഗളൂരു : നടപ്പാതയിൽ മാലിന്യം തള്ളിയതിന് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിക്ക് പതിനഞ്ചായിരം രൂപ പിഴചുമത്തി ബി.ബി.എം.പി. സ്വിഗ്ഗി ആപ്പ് കൈകാര്യം ചെയ്യുന്ന ബല്ലണ്ടൂർ ബണ്ട്ൽ ടെക്നോളജി സിന്റെ ഓഫീസിന് പുറത്താണ് മാലിന്യം കണ്ടെത്തിയത്. മാലിന്യം തള്ളിയതിനുപുറമേ ഖര-ദ്രവ മാലിന്യം വേർതിരിക്കുന്നതിനും നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും കൂടിയാണ് പിഴ ചുമത്തിയത്. മാലിന്യം വേർതിരിക്കാത്തതിന് ഒരു പി.ജി സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ഈടാക്കി ഇട്ടിട്ടുണ്ട്. മാലിന്യം വേർതിരിക്കാൻ കർശനമാക്കിയ നഗരസഭ വൻതോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന പിജി സ്വകാര്യ കമ്പനികളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

Read More

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന 6 ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ഭരണകക്ഷിക്ക് വിജയിക്കാനായി. സര്‍ക്കാരിനുള്ള ജനസമ്മിതിയാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൈപിടിയിലിരുന്ന കോട്ടകളാണ് പാര്‍ട്ടി പിടിച്ചടക്കിയത്, മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ദ്ധിച്ചു. ജാതിമതശക്തികള്‍ക്ക് ഈ മണ്ണില്‍ വേരോടിക്കാന്‍ കഴിയില്ല.…

Read More

ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി. സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ ശിവകുമാറിന്റെ പങ്ക് വലുതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ശിവകുമാറിനായിരുന്നു. പല ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. യുടെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുന്നതിന് സഹായിച്ചതും ട്രബിൾ ഷൂട്ടർ എന്ന് വിശേഷണമുള്ള ശിവകുമാറാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ശക്തിപകരാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ. മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ ശിവകുമാറിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജാമ്യം…

Read More

കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 83 ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. പ്രതിരോധ നിരയെ നിഷ്പ്രബമാക്കിയാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്. വിജയ ഗോളിനായി ആഞ്ഞുശ്രമിച്ചു നായകന്‍ ബര്‍ത്തലോമിയ ഓഗ്ബച്ചെയും സംഘവും. പക്ഷെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് കെട്ടിപ്പടുത്ത മുംബൈ കോട്ട തകര്‍ക്കപ്പെട്ടില്ല. ആദ്യ ഗോൾ കുടുങ്ങിയ…

Read More

വട്ടിയൂർക്കാവിൽ”മേയർ ബ്രോ”;മഞ്ചേശ്വരത്ത് കമറുദ്ദീൻ;കോന്നിയിൽ ജനീഷ് കുമാർ;അരൂരിൽ ഷാനിമോൾ;എറണാകുളത്ത് വിനോദ്;മഹാരാഷ്ട്രയിൽ”ദേവേന്ദ്ര”;ഹരിയാനയിൽ ഖട്ടർ കിതക്കുന്നു.

ഡൽഹി : ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ 3 എണ്ണം യു ഡി എഫ് നേടി, 2 എണ്ണം എൽഡിഎഫിന്, ഒരിടത്ത് രണ്ടാമത് എത്താൻ കഴിഞ്ഞു എന്നത് എൻ ഡി എ യുടെ ആശ്വാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എൻ.സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ എൽ ഡി എഫിന്റെ തന്നെ “മേയർ ബ്രോ” പ്രശാന്ത് 14465 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി ജെ പി മൂന്നാമതായി.എം പി യായ കെ മുരളീധരൻ രാജി വച്ച…

Read More

സീസണിലെ രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!!

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019 – 20 സീസണിലെ രണ്ടാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!! കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍  മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. താരങ്ങളുടെ പരിക്ക് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസ൦ ടീമിനൊപ്പമുണ്ട്. മധ്യനിരയിലെ സ്പാനിഷ് താരം മാരിയോ ആര്‍ക്വസിന്‍റെ പരിക്കാണ് ടീമില്‍ വലിയ ആശങ്കയുണ്ടാകുന്നത്. പ്രതിരോധത്തില്‍ നെടുംതൂണുകളാകേണ്ട ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്സും ഡച്ച്‌ താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായി ഫിറ്റല്ലെന്നാണ് സൂചന. മലയാളിയായ ഗോളി ടിപി…

Read More

വിദ്യാർഥിയുടെ ആത്മഹത്യ: അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് അധികൃതരുടെ പേരിൽ കേസെടുത്തു

ബെംഗളൂരു: ബെലന്ദൂരിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വിദ്യാർഥി ചാടിമരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരേ ബെംഗളൂരു പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു. മരിച്ച വിദ്യാർഥി ശ്രീഹർഷ(22)യുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാംവർഷ എൻജിനിയറിങ് വിദ്യാർഥിയും വിശാഖപട്ടണം സ്വദേശിയുമായ ശ്രീഹർഷ കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തത്. ഡയറക്ടർ ധൻരാജ്, അസോസിയേറ്റ് ഡയറക്ടർ എസ്.ജി. രാകേഷ്, ഹോസ്റ്റൽ വാർഡൻ ബി.എൽ. ഭാസ്കർ, അച്ചടക്കസമിതി അംഗങ്ങളായ ഏഴ് അധ്യാപകർ എന്നിവർക്കെതിരേയാണ് ആത്മഹത്യാപ്രേരണക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമം…

Read More

ലണ്ടനിൽ നടത്തുന്ന ആംനസ്റ്റി ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’: ബെംഗളൂരു മലയാളി ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധി!!

ബെംഗളൂരു: അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ലണ്ടനിൽ നടത്തുന്ന ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’ എന്ന മൂന്നുദിവസത്തെ പരിപാടിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധിയായി ബെംഗളൂരു മലയാളി ഐശ്വര്യ ബാബുവും. മലപ്പുറം സ്വദേശിയായ ഐശ്വര്യ, ബെംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദം എടുത്തിട്ടുണ്ട്. ഇപ്പോൾ ആന്റ്ഹിൽ ക്രിയേഷൻസ് എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയാണ്. 16 രാജ്യങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏഷ്യയിൽനിന്ന് ഐശ്വര്യയെക്കൂടാതെ ഒരു അഫ്ഗാനിസ്താൻകാരിയുമുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ യുവാക്കളെമാത്രം ഉൾപ്പെടുത്തി നടത്തുന്ന ആദ്യപരിപാടിയാണിത്. ഈ മാസം 28, 29, 30 തീയതികളിലാണ് പരിപാടി നടക്കുന്നത്. മലപ്പുറം സ്വദേശികളായ കെ.…

Read More

പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ

ബെംഗളൂരു: പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ. വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് ബി.ജെ.പി. എം.എൽ.എ. അപ്പാച്ചു രഞ്ജൻ കത്തു നൽകി. ഉടൻതന്നെ മന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കും. ടിപ്പുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളുണ്ട്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയേയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതഭ്രാന്തനായ ടിപ്പു ഹൈന്ദവ ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നും കുടകിലെ പല സ്ഥലങ്ങളുടെയും പേരു മാറ്റുകയും ഗ്രാമവാസികളെ മതപരിവർത്തനം നടത്തുകയും ചെയ്തെന്നും എം.എൽ.എ.…

Read More
Click Here to Follow Us