ബെംഗളൂരു : സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊതുസ്ഥലങ്ങളിൽ 16000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കേന്ദ്ര സർക്കാരിൻറെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമറകളും എമർജൻസി ബട്ടണുകളും മറ്റു സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക. 667 കോടി രൂപയുടെ പദ്ധതിക്ക് ആണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അനുമതി നൽകിയത്. മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 60 ശതമാനം ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും. ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ സിറ്റി പോലീസ് കണ്ടെത്തും. അവശ്യഘട്ടങ്ങളിൽ ബട്ടൺ അമർത്തിയാൽ ഉയർന്ന ശബ്ദത്തിൽ സൈറൺ മുഴങ്ങുന്നയും…
Read MoreYear: 2019
ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ
ബെംഗളൂരു: ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ. പ്രവർത്തകരും അനുയായികളും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു. കെ.പി.സി.സി. ഓഫീസിനു മുന്നിലും ശിവകുമാറിന്റെ സദാശിവനഗറിലെ വീടിനു മുന്നിലും അനുയായികൾ മധുരം വിതരണം ചെയ്തു. രാമനഗര, ബെലഗാവി, തുമകൂരു, കനകപുര, മാണ്ഡ്യ എന്നിവിടങ്ങളിലും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സെപ്റ്റംബർ മൂന്നിനാണ് മുൻ മന്ത്രിയും ഏഴുതവണ എം.എൽ.എ. യുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത്. 50 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇത് ആഘോഷമാക്കാനാണ് അനുയായികളുടെ തീരുമാനം.…
Read Moreറദ്ദാക്കിയ സ്കാനിയക്ക് പകരം ഡീലക്സ് ബസുകൾ; ദീപാവലിക്ക് കേരള ആർ.ടി.സി.യുടെ 20 സ്പെഷൽ സർവ്വീസുകൾ.
ബെംഗളൂരു: റദ്ദാക്കിയ തിരുവനന്തപുരം പത്തനംതിട്ട കോട്ടയം സ്കാനിയ എസി ബസ്സുകൾക്ക് പകരം ഡീലക്സ് ബസ്സുകളു മായി കേരള ആർടിസി. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി 20 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട് . സ്വകാര്യ കമ്പനിയിൽ നിന്നും വാടകയ്ക്കെടുത്ത് സർവീസ് നടത്തിയിരുന്ന അഞ്ച് സ്കാനിയ ബസുകൾ ആണ് ടെസ്റ്റിനായി ഇന്നലെ മുതൽ സർവീസ് നിർത്തി വെച്ചത്. ഇതിനു പകരമായി കമ്പനി ഇനി എ സി ബസ്സുകൾ നൽകിയിട്ടില്ല യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തി. ദീപാവലി പരിഗണിച്ച് നാളെ…
Read Moreജി.പരമേശ്വരയുടെ പി.എ.5 കോടി കൈക്കൂലി വാങ്ങി:മുഹമ്മദ് മൻസൂർ ഖാൻ.
ബെംഗളൂരു : മുൻ ഉപമുഖ്യമന്ത്രി ഡോ: ജി.പരമേശ്വരയുടെ പിഎ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത രമേഷ് 5 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നതായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടു പോയി പിടിയിലായ ഐ.എം.എ ഉടമ മുഹമ്മദ് മൻസൂർ ഖാൻ ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകി. രമേഷിന്റെ ഉടമസ്തതയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ 4 കോടി രൂപയും നിരവധി പ്രമുഖരുടെ അശ്ലീല വീഡിയോകളും ലഭിച്ചതായാണ് വിവരം. ആദായ നികുതി വകുപ്പ് ഇവയെല്ലാം പോലീസിന് കൈമാറി, ഈ വാർത്ത പുറത്തറിയുമെന്ന ഭയത്താലാണ് രമേഷ്…
Read Moreഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ആടിത്തിമർത്തു;ബെംഗളൂരു മലയാളിയായ പെൺകുട്ടിയുടെ നൃത്തം ഏറ്റെടുത്ത് വൈറലാക്കി സോഷ്യൽ മീഡിയ.
ബെംഗളൂരു : ഏതാനും ദിവസം മുൻപ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി തിരിച്ചു വന്നതായിരുന്നു അശ്വതി നാരായൺ എന്ന അശ്വതി അച്ചു. നഗരത്തിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുന്ന “ബാംഗ്ലൂർ മലയാളി സോൺ” എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ഇക്കഴിഞ്ഞ 13 ന് ബന്നാർഘട്ട റോഡിലുള്ള ഒരു കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമ്പോൾ അശ്വതിയും അതിൽ പങ്കു ചേർന്നു. വേദിയിൽ പരിപാടികൾ നടക്കുന്നതിനിടയിൽ സദസ്സിൽ സുഹൃത്തുക്കളുടെ കൂടെ അശ്വതിയും ഡാൻസ് കളിച്ചു. പരിപാടി കണ്ടു കൊണ്ട് നിന്ന ഒരു സുഹൃത്ത്…
Read Moreഒന്നര മാസത്തിന് ശേഷം കോൺഗ്രസ് സീനിയർ നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ജാമ്യം.
ബെംഗളൂരു: സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. http://bangalorevartha.in/archives/39274 സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ ഡൽഹി ഹൈക്കോടതിയാണ് ശിവ കുമാറിന് ജാമ്യം അനുവദിച്ചത്. http://bangalorevartha.in/archives/39154 ശിവകുമാറിന് ജാമ്യം അവകാശപ്പെട്ടതാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല കാരണം രേഖകൾ എല്ലാം അന്വേഷണ ഏജൻസിയുടെ കയ്യിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കൈറ്റ് നിരീക്ഷിച്ചു. http://bangalorevartha.in/archives/22587 അധികാരത്തിൽ ഇല്ലാത്തതിനാൽ ശിവകുമാറിനോ അനുയായികൾക്കോ ബന്ധുക്കൾക്കോ സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യമല്ല ,കോടതി പറഞ്ഞു. http://bangalorevartha.in/archives/40173 കേസ്…
Read Moreനോർക്ക ആംബുലൻസ് സർവീസ് മംഗലാപുരം വിമാനത്താവളത്തിലും.
വിദേശത്തുനിന്നുള്ള മൃതദേഹങ്ങളും അസുഖബാധിതരായി എത്തുന്ന പ്രവാസികളെയും സൗജന്യമായി വിമാനത്താവളങ്ങളിൽ നിന്നു വീടുകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കാൻ നോർക്ക തുടങ്ങിയ ആംബുലൻസ് സർവീസ് മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ലഭ്യമാക്കുന്നു. വിദേശമലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇനി ആംബുലൻസ് സേവനം ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. സേവനം ലഭിക്കാൻ ടോൾ ഫ്രീ നമ്പർ–1800 425 3939, ബാംഗ്ലൂർ ഓഫീസ് 080-25585090 വിദേശത്തു നിന്നു ബന്ധപ്പെടാനുള്ള നമ്പർ –00918802012345. ഇ–മെയിൽ– norkaemergencyambulance@gmail.com.
Read Moreകോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ സോണിയാഗാന്ധി സന്ദർശിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദർശിച്ചു. അംബികാ സോണിയ്ക്കൊപ്പമാണ് ഇന്ന് രാവിലെ ഡി കെ ശിവകുമാറിനെ കാണാൻ സോണിയ തിഹാർ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോൺഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയുടെ പൂർണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനൽകിയതായും സുരേഷ് കൂട്ടിച്ചേർത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ…
Read Moreജാഗ്രത; ട്രെയിനിന്റെ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്‌താലും ഓടിക്കയറിയാലും ജയിലിൽ ശിക്ഷ
ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിലേക്ക് ചാടിക്കയറിയാലും, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്താലും ഇനി ജയിലിൽ ശിക്ഷ. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും. 1989-ലെ റെയില്‍വേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ ഇത്…
Read Moreഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി!!
ബെംഗളൂരു: സംസ്ഥാനത്തെ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബക്കറ്റിലുണ്ടായിരുന്ന അഞ്ചു പ്ലാസ്റ്റിക് പെട്ടികളിൽ ഒന്നാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായ സ്ഫോടനത്തിൽ ഭക്ഷ്യശാലാ ജീവനക്കാരന്റെ കൈ ചിതറിത്തെറിച്ചിരുന്നു. പ്ലാസ്റ്റിക് പെട്ടി തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം. ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഇതു നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡെത്തും. സ്ഫോടകവസ്തുക്കൾ തുറസ്സായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. പ്ലാസ്റ്റിക് പെട്ടികളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബക്കറ്റിനുപുറത്ത് മഹാരാഷ്ട്രയിലെ ശിവസേനാ എം.എൽ.എ. പ്രകാശ് റാവു അബിത്കറുടെ പേരും ‘നോ ബി.ജെ.പി., നോ എൻ.എസ്.യു.ഐ., ഒൺലി ശിവസേന’ എന്നും…
Read More