ബെംഗളൂരു : നാലു ദിവസത്തിനു ശേഷം മൈസൂരു വഴി മലബാർ ഭാഗത്തേക്ക് ഉള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു. കർണാടക- കേരള ആർടിസികൾ ഇന്നലെ ബെംഗളൂരുവിൽ നിന്നും മുപ്പതോളം സർവീസുകൾ കോഴിക്കോട്-കണ്ണൂർ ഭാഗങ്ങളിലേക്ക് നടത്തിയത്. ബെംഗളൂരുവിൽനിന്ന് ബസ്സുകൾ മൈസൂർ ഗോണിക്കുപ്പ കുട്ട വഴി മാനന്തവാടിയിൽ എത്തിയ ശേഷമാണ് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്നത്. സ്വകാര്യ ബസുകൾ എല്ലാം ഈ വഴിയാണ് സർവീസ് നടത്തുന്നത്. കേരള ആർ ടി സി സ്കാനിയ ഒഴികെയുള്ള ബസ്സുകളാണ് കോഴിക്കോട് ഭാഗത്തേക്ക് അയച്ചത്. കാസർകോട്ടേക്ക് സുള്ള്യ വഴിയുള്ള ഡീലർ സർവീസ് പുനരാരംഭിച്ചു.…
Read MoreYear: 2019
നഗരത്തിൽ നിന്ന് മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി.
ബെംഗളൂരു: നഗരത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി. തിങ്കളാഴ്ച കോഴിക്കോട്ടേക്ക് എട്ടു ബസുകൾ സർവീസ് നടത്തി. മാനന്തവാടിവഴി പയ്യന്നൂരേക്ക് രണ്ടു ബസുകളും കണ്ണൂരേക്ക് ഒരു ബസും സർവീസ് നടത്തി. http://bangalorevartha.in/kkflood കുറ്റ്യാടിച്ചുരംവഴിയുള്ള തൊട്ടിൽപ്പാലം ബസും ഓടി. തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾക്ക് തടസ്സമുണ്ടായില്ല. ഇവ സാധാരണപോലെ സർവീസ് നടത്തി. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുടുങ്ങിയ ബസുകൾ തിരിച്ച് ബെംഗളൂരുവിലെത്തിയാൽ സർവീസ് പൂർണമായി പുനരാരംഭിക്കാൻ കഴിയും. ചൊവ്വാഴ്ചയോടെ ഈ ബസുകൾ ബെംഗളൂരുവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാക്കൂട്ടം ചുരത്തിലൂടെ…
Read Moreഇതുവരെ 42 മരണം;12 പേരെ കാണാനില്ല;1168 ദുരിതാശ്വാസ ക്യാമ്പുകളിലായി 3 ലക്ഷത്തിലധികം പേർ അഭയം തേടി.
ബെംഗളൂരു : പ്രളയക്കെടുതിയിൽപ്പെട്ടുഴറുന്ന കർണാടകയിൽ ഇതുവരെ മരണം 42 ആയി 12 പേരെ കാണാനില്ല. 17 ജില്ലകളിലെ 2694 ഗ്രാമങ്ങളിൽ നിന്ന് 581897 ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. 40000-50000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. http://bangalorevartha.in/kkflood ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലും മംഗളൂരുവിലും സന്ദർശനം നടത്തി മുഖ്യമന്ത്രി യെദിയൂരപ്പ സാഹചര്യങ്ങൾ വിലയിരുത്തി. ഇന്ന് ശിവമൊഗ്ഗ സന്ദർശിക്കും. കപില നദികർ കര കവിഞ്ഞതോടെ മൈസൂരു – നഞ്ചൻഗുഡ് പാത അടഞ്ഞു തന്നെ കിടക്കുന്നു. വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഹാസനേയും മംഗളൂരുവിനെയും…
Read Moreബെംഗളൂരുവിലും മധ്യ,തീരദേശ,മലനാട് കർണാടകയിലും അടുത്ത 4-5 ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.
ബെംഗളൂരു: നഗരം ഉൾപ്പെടെ മധ്യ, തീരദേശ, മലനാട് കർണാടകയിൽ നാലഞ്ച് ദിവസത്തേക്ക് കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടെ ഈ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും കനത്ത മഴ മേഘ രൂപീകരണവും ശക്തമായ കാറ്റും കൂടുതൽ മഴയ്ക്ക് വഴിവെക്കുമെന്നാണ് പ്രവചനം. http://bangalorevartha.in/kkflood മലനാടിൽ ചിക്ക്മഗളൂരു,ഹാസൻ ശിവ മൊഗ, കുടക് ജില്ലകളിലും തീരദേശ ജില്ലകളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും കനത്ത മഴക്ക് സാദ്ധ്യത ഉണ്ട്. 1168 ദുരിതാശ്വാസ ക്യാമ്പുകളിലായി 327354 പേരാണ് അഭയം തേടിയിരിക്കുന്നത്.
Read Moreപ്രളയജലം ഒഴുകിപ്പോയപ്പോൾ പുരപ്പുറത്തെത്തിയ അതിഥിയെ കണ്ടു ഞെട്ടി നാട്ടുകാർ.
ബെംഗളൂരു : പ്രളയത്തിൽ മുങ്ങിയ ബെളഗാവിയിലെ റായ് ബാഗിൽ വീടിന് മുകളിൽ മുതലയെ കണ്ട് ഞെട്ടി പ്രദേശവാസികൾ. പുരപ്പുറത്തുനിന്നു മുതലയെ താഴെ ഇറക്കാനായി ജനം കല്ലെറിഞ്ഞു. അതോടെ മുതല പ്രളയജലത്തിൽ ഇറങ്ങി രക്ഷപ്പെട്ടതായി സ്ഥലത്തെത്തിയ വനപാലകർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. http://bangalorevartha.in/kkflood പ്രളയജലം കയറിയതോടെ പാമ്പുകൾ ഉൾപ്പെടെ ഒട്ടേറെ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ അകപ്പെട്ട അരലക്ഷത്തോളം വളർത്തുമൃഗങ്ങളെ ദുരന്തനിവാരണസേന രക്ഷിച്ചത്.
Read Moreയശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്ന്(12.08.19) സർവ്വീസ് നടത്തും.
ബെംഗളൂരു : കഴിഞ്ഞ രണ്ട് ദിവസം റദ്ദാക്കിയ യശ്വന്ത്പൂർ-സേലം-കോയമ്പത്തൂർ -ഷൊറണൂർ -കണ്ണൂർ ( 16527) ഇന്ന് സർവ്വീസ് നടത്തും. അതേ സമയം കണ്ണൂരിൽ നിന്നു യശ്വന്ത്പൂരിലേക്കുള്ള സർവീസ് (16528) റേക്ക് എത്താത്തതിനാൽ ഇന്നും റദ്ദാക്കി. Restoration of Train Services @DrmChennai @TVC138 @propgt14 pic.twitter.com/5rouTO9nzK — @GMSouthernrailway (@GMSRailway) August 12, 2019 ഫറോക്ക് പാലത്തിന്റെ ബലക്ഷയം മൂലം ഷൊറണൂർ കണ്ണൂർ റൂട്ടിൽ ഇന്നലെ വരെ എല്ലാ സർവ്വീസുകളും റദ്ദു ചെയ്തിരുന്നു. പാലത്തിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞ് ചെറിയ വേഗതയിൽ തീവണ്ടി ഗതാഗതത്തിന്…
Read Moreഅവശ്യവസ്തുക്കളുടെ അഭ്യര്‍ഥനയുമായി കോഴിക്കോട് ജില്ലാ കളക്ടറും, വയനാട് ജില്ലാ ഭരണകൂടവും..
കോഴിക്കോട് / വയനാട്: കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ പ്രളയബാധിതർക്ക് അവശ്യവസ്തുക്കൾ ഇനിയും ആവശ്യമുണ്ടെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ നമ്മളെ സംബന്ധിച്ചെടുത്തോളം തികച്ചും ദുരിതപൂർണമായിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി 54,000 ത്തോളം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നു. കുറച്ചുപേർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായി. പലർക്കും ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ മഴ കവർന്നെടുത്തു. വീട്, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, കുട്ടികളുടെ പഠന സാമഗ്രികൾ എന്നിങ്ങനെ സർവ്വവും നഷ്ടപ്പെട്ട കുറെയധികം പേരുണ്ട്. കൃഷി പാടെ നശിച്ചവരും…
Read Moreവിദേശികൾ ഉൾപ്പെടെയുള്ള 200-ഓളം വിനോദസഞ്ചാരികളെക്കുറിച്ച് വിവരങ്ങളില്ല; തിരച്ചിൽ തുടരുന്നു..
ബെംഗളൂരു: ഗോക്കകിൽ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ പ്രളയത്തിൽ കുടുങ്ങിയതായി സൂചന. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കെത്തിയ 200-ഓളം വിനോദസഞ്ചാരികളെക്കുറിച്ച് വിവരങ്ങളില്ല. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം അധികൃതരുടെ വിലക്ക് മറികടന്ന് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. മൈസൂരു, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരിൽ ഏറെയുമെത്തുന്നത്. അവധിദിവസമായ ശനിയാഴ്ച ഗംഗനച്ചുക്കി, ബാരച്ചുക്കി തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവരിൽ ഏറെയും ബെംഗളൂരുവിൽ നിന്നുള്ളവരാണ്.
Read Moreഅവശ്യസാധനങ്ങളുടെ സംഭരണം പ്രതീക്ഷിച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു…
ബെംഗളൂരു: നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വടക്കൻ കർണാടകയിലേക്കും തീരദേശ- മലനാട് ജില്ലകളിലേക്കും എത്തിക്കുന്നതിനുള്ള അവശ്യസാധനങ്ങളുടെ സംഭരണം പ്രതീക്ഷിച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയാത്തതും ആശങ്കയ്ക്ക് ഇടയാക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ ഇവ എത്തിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പലയിടങ്ങളിലേക്കും വാഹനസൗകര്യം ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
Read Moreമഴക്ക് നേരിയ ശമനം;മരണസംഖ്യ 31; 2.18 ലക്ഷം പേർ ദുരിതാശ്വസ ക്യാമ്പുകളിൽ;17 ജില്ലകളിലെ 1024 ഗ്രാമങ്ങളെ ദുരിതം ബാധിച്ചു.
ബെംഗളൂരു : എട്ടു ദിവസത്തെ മഴയുടെ സംഹാര താണ്ഡവത്തിൽ പൊലിഞ്ഞത് നാൽപതിലധികം ജീവൻ; 31 പേർ ആണ് മരിച്ചത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കുടക്, മണ്ഡ്യ, മൈസൂരു മേഖലകളിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വടക്കൻ കർണാടകയിൽ മഴക്ക് ചെറിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ മൂലം 8 പേരെ കാണാതായ തോറയിലേക്ക് ഇതുവരെ സുരക്ഷാ സേനക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിൽ മൂലം അടച്ചിട്ട ബെംഗളൂരു- മംഗളൂരു പാതയിലെ ഷിറാഡി ചുരം ഇന്ന് ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തുംഗഭദ്ര നദി കരകവിഞ്ഞൊഴുകിയതോടെ പൈതൃക…
Read More