ഒറ്റപ്പെട്ട് കുടക്, ശിവമോഗ, ചിക്കമഗളൂരു ജില്ലകൾ; വാഹനഗതാഗതം നിലച്ചിട്ട് ദിവസങ്ങളായി..

ബെംഗളൂരു: പ്രധാനപ്പെട്ട റോഡുകളെല്ലാം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചു. കുടക്, ശിവമോഗ, ചിക്കമഗളൂരു ജില്ലകൾ പൂർണമായും ഒറ്റപ്പെട്ടനിലയിലാണ്. വാഹനഗതാഗതം നിലച്ചിട്ട് ദിവസങ്ങളായി. മൊബൈൽ ടവറുകളും വൈദ്യുതിയും പൂർണമായും നിലച്ചു. ബന്ധുക്കളെയോ അധികൃതരെയോ ഇത്തരം പ്രദേശങ്ങളിലേക്കുള്ളവർക്ക് ബന്ധപ്പെടാൻ കഴിയുന്നില്ല. ഇവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും രക്ഷാപ്രവർത്തകരെ വലയ്ക്കുകയാണ്. കുത്തനെയുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വീടുകളിലേക്കും എസ്റ്റേറ്റുകളിലെ പാടികളിലേക്കും ചെറുമഴ പെയ്താൽപോലും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വൻമഴ പെയ്തതോടെ ഇത്തരം പ്രദേശങ്ങളിലെ സാഹചര്യമെന്താണെന്ന് മനസ്സിലാക്കാനും കഴിയുന്നില്ല. കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിലും അസാധ്യമാണ്. വടക്കൻ കർണാടകയിലും ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ ക്ഷാമമനുഭവപ്പെടുകയാണ്. പെട്രോൾ…

Read More

കർണാടകയിലേയും കേരളത്തിലേയും പ്രളയദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കേരള സമാജം സൗത്ത് വെസ്റ്റ്.

ബെംഗളൂരു : കർണാടകത്തിലെയും കേരളത്തിലെയും പ്രളയ ബാധിത പ്രദേശങ്ങളിൽ കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അവശ്യ സാധനങ്ങളെത്തിക്കും. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും നൽകും. സാമഗ്രികളുമായി ആദ്യത്തെ ട്രക്ക് ഓഗസ്റ്റ് 14 നു രാത്രിപുറപ്പെടും എന്ന് കേരള സമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9845185326, 9341240641

Read More

യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്നും(11:08:19)റദ്ദാക്കി;എറണാകുളം-ബെംഗളൂരു ഇൻറർ സിറ്റി സർവ്വീസ് നടത്തുന്നു.

ബെംഗളൂരു : ഇന്ന് യശ്വന്ത്പൂരിൽ നിന്ന് സേലം വഴി കണ്ണൂരിലേക്ക് യാത്ര ചെയേണ്ട 16527 YPR-CAN ട്രെയിൻ റദ്ദാക്കിയതായി സതേൺ റെയിൽവേ ട്വിറ്ററിലൂടെ അറിയിച്ചു. 16511 ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല. Trains Cancelled @DrmChennai @SalemDRM @TVC138 @propgt14 @RailMinIndia pic.twitter.com/ngG1lAvv9X — @GMSouthernrailway (@GMSRailway) August 11, 2019 മാത്രമല്ല പാലക്കാടിനുംഷൊറണൂറിനും ഇടയിൽ ഉണ്ടായിരുന്ന റെയിൽ പാതയുടെ പ്രശ്നം പരിഹരിച്ചതായും റയിൽവേ അറിയിച്ചു. Restoration of Traffic between Palghat and Shoranur @RailMinIndia @propgt14 @SalemDRM @DrmChennai…

Read More

സംസ്ഥാനത്ത് ഇതുവരെ 6000 കോടി രൂപയുടെ നഷ്ടം, പതിനാലായിരത്തോളം വീടുകളും 4019 സർക്കാർ കെട്ടിടങ്ങളും തകർന്നു..

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവുംവലിയ മഴക്കെടുതിയാണുണ്ടായതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഏഴുദിവസമായുള്ള കനത്ത പേമാരിയിൽ വിവിധ ജില്ലകളിലായി 24 പേർ മരിച്ചു. 6000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടിയന്തര സാമ്പത്തികസഹായമായി 3000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയിൽ തകർന്ന വീടുകൾ പുനർനിർമിക്കും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായമായി അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്ത് 18 ജില്ലകൾ വെള്ളത്തിലാണ്. രണ്ടരലക്ഷത്തോളംപേരെ…

Read More

മഴയെത്തുടർന്ന് മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല

തിരുവനന്തപുരം: ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സർവീസുകൾ കേരളത്തിൽ റദ്ദാക്കി. ശനിയാഴ്ച അറുപതിലേറെ സർവീസുകളും റദ്ദാക്കിയിരുന്നു. പതിവുതീവണ്ടികൾ കൂട്ടമായി റദ്ദാക്കിയതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുവേണ്ടി ശനിയാഴ്ച ചെന്നൈ-കൊല്ലം, എറണാകുളം-ചെന്നൈ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ പ്രത്യേക സർവീസുകൾ നടത്തി. ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കാണ്  റിസർവ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തിയത്. പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ- കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം – ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്. പാലക്കാട് പാതയിൽ ഗതാഗതം പുനരാരംഭിച്ചതോടെ…

Read More

വ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുക;നഗരത്തിൽ റെഡ് അലർട്ട് ഇല്ല.

ബെംഗളൂരു : പ്രളയം നാശം വിതച്ച ജില്ലകളെ പോലെ നഗരത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും നിഷേധിച്ചു. ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും റെഡ് അലെർട്ട് പ്രഖ്യാപിച്ചെന്നുമുള്ള വാർത്തകൾ ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും ഒരു പ്രധാന വിവിധ ഭാഷാ മാധ്യമത്തിന്റെ മലയാള വിഭാഗവും വാർത്ത നൽകിയിരുന്നു. അടുത്ത 5 ദിവസത്തേക്ക് നഗരത്തിൽ ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യത ഉണ്ടെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.

Read More

യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..

ബെംഗളൂരു : 16527 യശ്വന്ത് പൂർ കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി.16525 ബെംഗളൂരു കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസ് സേലം, മധുരൈ, തിരുനെൽവേലി വഴി കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തും. 16316 കൊച്ചുവേളി – ബെംഗളൂരു കെ.എസ് ആർ എക്സ്പ്രസ് സേലം മുതൽ സാധാരണ റൂട്ടിലൂടെ സഞ്ചരിക്കും. 16315 ബെംഗളുരു – കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.  

Read More

പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു..

ബെംഗളൂരു: പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംഘടനകളും മലയാളി കൂട്ടായ്മകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കുചേരാം…    

Read More

കുടകിൽ 100ഓളം വീടുകൾ ഒലിച്ചുപോയി, മലയാളികളുടെ 300ഓളം വീടുകൾ ഉൾപ്പടെ 800ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി..

ബെംഗളൂരു: വടക്കൻ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിർത്തി ജില്ലയായ കുടകിലും. മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. രണ്ടിടത്തുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുടുംബങ്ങളിലായി ആറുപേർ മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണകുടക് പൂർണമായും ഒറ്റപ്പെട്ടു. മേഖലയിൽ 100-ഒളം വീടുകൾ ഒലിച്ചുപോയി. 800 വീടുകളിൽ വെള്ളം കയറി. ഇതിൽ മുന്നൂറിലധികം വീടുകൾ മലയാളികളുടെതാണ്. വിരാജ്പേട്ട തോറയിൽ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചപ്പോൾ മടിക്കേരി ബാഗമണ്ഡലയിൽ മണ്ണിടിഞ്ഞ്‌ വീടുതകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി. ബാഗമണ്ഡലയിലെ അപകടത്തിൽ മണ്ണിനടിയിൽ…

Read More

കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ഇന്നുച്ചയോടെ പുനഃസ്ഥാപിക്കും

train travelers

മഴയെത്തുടർന്ന് കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ശനിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. മഴയെത്തുടർന്ന് വെള്ളിയാഴ്ച കേരളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന 30 സർവീസുകൾ പൂർണമായും 19 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. വെള്ളം കയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. റദ്ദാക്കിയ തീവണ്ടികളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാൻ സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്നും റെയിൽവേ അറിയിച്ചു. ടിക്കറ്റ് നൽകിയാൽ ലഭിക്കുന്ന ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആർ) വാങ്ങി പൂരിപ്പിച്ച് നൽകിയാൽ പണം നൽകും. ടിക്കറ്റിന്റെ പണം ലഭിച്ചില്ലെങ്കിൽ…

Read More
Click Here to Follow Us