ബെംഗളൂരു: കർണാടക ആർ.ടി.സി. ഇന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും. ചില ഇടങ്ങളിലേക്ക് അധിക സർവീസുകളും നടത്തുന്നുണ്ട്. സേലം വഴി കോട്ടയം(3), എറണാകുളം(9), തൃശൂർ(5), പാലക്കാട്(3), മൈസൂരു വഴി കോഴിക്കോട്(3), കണ്ണൂർ(2) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. സ്വകാര്യ ബസുകളും കേരളത്തിൽ എല്ലായിടത്തേക്കുമുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കു 2500 രൂപയും എറണാകുളത്തേക്കു 2100 രൂപയുമാണ് ഏറ്റവും കൂടിയ നിരക്ക്.
Read MoreYear: 2019
സംസ്ഥാനത്ത് 50,000 കോടിയുടെ നഷ്ടം, തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു..
ബെംഗളൂരു: കനത്ത മഴയിൽ 17 ജില്ലകളാണ് വെള്ളത്തിലായത്. 48 പേർ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായ 12 പേരെ കണ്ടെത്താനായിട്ടില്ല. 50,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അടിയന്തരസഹായമായി 5000 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു. 1224 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ 3,93,956 പേർ. കൃഷിനാശം 4.30 ലക്ഷം ഹെക്ടർ. മഴക്കെടുതി ബാധിച്ച ഗ്രാമങ്ങൾ 2738, 565 പാലങ്ങൾ തകർന്നു. മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ…
Read Moreകുടുംബ വഴക്ക്;ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു.
ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. കെ.ആർ.പുരയിൽ താമസിക്കുന്ന അനന്തപൂർ സ്വദേശിയായ കൃഷ്ണമൂർത്തി (35)യെയാണ് ഭാര്യ മാധവി (30) തലക്കടിച്ച് കൊലപ്പെടുത്തിയത്. മരണം സംഭവിച്ചു എന്ന് മനസ്സിലായപ്പോൾ മൃതദേഹം വീടിന് പുറത്തു കൊണ്ടിടുകയും കാൽ തെറ്റി വീണ് മരിച്ചതാണെന്ന് അയൽക്കാരെ അറിയിക്കുകയും ചെയ്തു. പോലീസെത്തി വിശദമായ ചോദ്യം ചെയ്യൽ നടത്തിയപ്പോഴാണ് കൊലപാതകമാണ് എന്ന് മനസ്സിലായത്.
Read Moreബെംഗളൂരുവിൽ നിന്ന് റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക.
ബെംഗളൂരു : കന്റോൺമെന്റ് സ്റ്റേഷനും സിറ്റി റെയിൽവേ സ്റ്റേഷനുമിടയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് ജോലികൾ നടക്കുന്നതിനാൽ 15 നും 16നും ഇതുവഴിയുള്ള 10 ട്രെയിനുകൾ പൂർണമായും 23 എണ്ണം ഭാഗികമായും റദ്ദാക്കും. കന്റോൺമെന്റ് – കോലാർ(76505/06) കോലാർ -ബംഗാർപേട്ട്(76501/02) കന്റോൺമെന്റ് – ബാഗാർപേട്ട്(76507/08) ബംഗാർപേട്ട് – കോലാർ(76503/04) വൈറ്റ് ഫീൽഡ് – ബെംഗളൂരു(66541/42) ബെംഗളൂരു – ബംഗാർപേട്ട്(16521/22) ബെംഗളൂരു- ബെയ്യപ്പനഹള്ളി(06570) വൈറ്റ് ഫീൽഡ് – ബയ്യപ്പനഹള്ളി(06594) ബെംഗളൂരു- തുമകുരു(56925/26) പാസഞ്ചറുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Read Moreവീട് നിർമിച്ചു നൽകിയില്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്തുമെന്ന് ബി.ജെ.പി. എം.എൽ.എ.യുടെ ഭീഷണി!!
ബെംഗളൂരു: മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകിയില്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്തുമെന്ന് എം.എൽ.എ.യുടെ ഭീഷണി. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ബി.ജെ.പി. എം.എൽ.എ. ബാലചന്ദ്ര ജാർക്കിഹോളിയാണ് സർക്കാരിനെ വീഴ്‌ത്തുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണി ഉയർത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ‘നിങ്ങൾക്ക് വീട് നിർമിച്ചുനൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിൽ പരാജയപ്പെടുകയാണെങ്കിൽ ഞങ്ങൾ സർക്കാരിനെ വീഴ്‌ത്തും’- ബെലഗാവി ജില്ലയിലെ അരഭാവിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരോട് ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. 2010-ൽ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ നടന്ന വിമതനീക്കത്തിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 16 എം. എൽ.എ.…
Read Moreദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ദേവഗൗഡ.
ബെംഗളൂരു :കഴിഞ്ഞ 6 ദിവസമായി പ്രളയമേഖലകളിൽ തങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി യെദിയൂരപ്പയെ പ്രശംസിച്ച് ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ജനങ്ങളുടെ ആവശ്യങ്ങളോട് യെദിയൂരപ്പ കൃത്യമായി പ്രതികരിക്കുന്നുണ്ട്, മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ അദ്ദേഹത്തിൽ കുറ്റം കണ്ടെത്തുകയല്ല ഈ സമയത്ത് വേണ്ടതെന്നും ഗൗഡ കൂട്ടി ചേർത്തു. കർണാടകയിലെ പ്രബല കക്ഷികളായ ബിജെപിയും കോൺഗ്രസും ജെ.ഡി.എസും ഒറ്റക്കെട്ടായി നിന്ന് പ്രളയക്കെടുതിയെ അതിജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Read Moreറോഡിലെ കുഴികളിൽ വീണ് അപകടമുണ്ടായാൽ നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന് ബി.ബി.എം.പി.
ബെംഗളൂരു : റോഡിലെ കുഴികൾ സമയബന്ധിതമായി നികത്താൻ തങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇനി ആർക്കെങ്കിലും റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ജോലിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ്. റോഡിന്റെ മോശം അവസ്ഥ കാരണം അപകടത്തിൽ പെടുകയാണെങ്കിൽ ബി.ബി.എം.പി യോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മഴക്കെടുതി നേരിടാൻ പാലികെ സ്വീകരിച്ച നടപടികൾ വിശദീകരിക്കവെയാണ് ഉദ്യോഗസ്ഥർക്ക് കമ്മീഷന്റെ നിർദ്ദേശം. മഴയെ നേരിടാനുള്ള ജോലികൾക്ക് 46 കോടി അനുവദിച്ചു.ജോലി…
Read Moreലോകകപ്പില്‍ കരുക്കള്‍ നീക്കാന്‍ മലയാളി താരം ഉൾപ്പടെ ഇന്ത്യയിൽ നിന്ന് 10 പേർ..
ന്യൂഡല്‍ഹി: അടുത്ത മാസം നാലിന് റഷ്യയില്‍ ആരംഭിക്കുന്ന ചെസ് ലോകകപ്പില്‍ ഇന്ത്യയില്‍ നിന്ന് 10 പേര്‍ പങ്കെടുക്കും. അതേസമയം, ഫിഡെ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിശ്വനാഥന്‍ ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറി. മലയാളി താരം നിഹാല്‍ സരിന്‍ അടക്കമുള്ളവരാണ് മറ്റ് 10 പേര്‍. പി.ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ബി.അധിബന്‍, സൂര്യ ശേഖര്‍ ഗാംഗുലി, എസ്. പി സേതുരാമന്‍, കാര്‍ത്തികേയന്‍ മുരളി, അരവിന്ദ് ചിദംബരം, നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍, അബിജീത് ഗുപ്ത എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന…
Read Moreകൊച്ചുവേളിയിൽ നിന്ന് യശ്വന്ത്പൂരിലേക്ക് സ്പെഷൽ ട്രെയിൻ ഇന്ന് സർവീസ് നടത്തും.
ബെംഗളൂരു :പ്രളയവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായമായി കൊച്ചുവേളിയില്‍ നിന്ന് യശ്വന്ത് പൂരിലേക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. 02670 എന്നാ നമ്പരില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിക്ക് ഒരു ഫസ്റ്റ് എ സി,3 ടു ടയര്‍ എ.സി,11 ത്രീ ടയര്‍ എ.സി കോച്ചുകള്‍ ഉണ്ടായിരിക്കും. 12:50 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കൊല്ലം (13.40),ചെങ്ങന്നൂര്‍ (14.40),കോട്ടയം (15.25),ഏറണാകുളം (17.00),തൃശൂര്‍ (18.10),പാലക്കാട്(19.35),കോയമ്പത്തൂര്‍ (21.05),തിരുപ്പൂര്‍ ( 21.45),ഈറോഡ് ,സേലം ,കൃഷ്ണരാജപുരം (03.20) വഴി 04.15ന് യെശ്വന്ത്പുരയില്‍ എത്തും. ONE WAY AC SPECIAL TRAIN FROM…
Read Moreസംസ്ഥാനത്ത് എൻജിനിയറിങ് കോഴ്‌സിന് കുട്ടികളില്ല; 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു!!
ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. എൻജിനിയറിങ് കോഴ്സുകൾക്ക് പകരം വിദ്യാർഥികൾ മറ്റ് കോഴ്സുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. അതേസമയം സയൻസ്, കൊമേഴ്സ് ബിരുദ കോഴ്സുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. വിദ്യാർഥികൾ കുറയുന്നത് എൻജിനിയറിങ് കോളേജുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കോളേജുകളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും റിപ്പോർട്ടുണ്ട്. http://bangalorevartha.in/kkflood സർക്കാർ ക്വാട്ടയിലെ ഫീസിന്റെ മൂന്നുമടങ്ങ് കൂടുതലാണ് മാനേജ്മെന്റ് ക്വാട്ടയിൽ ഈടാക്കുന്നത്. സർക്കാർ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാർ…
Read More