ബെംഗളൂരു : പ്രധാനമന്ത്രി പി.എം.- കിസാൻ പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷം കർഷകർക്ക് സംസ്ഥാന സർക്കാർ അധികമായി പ്രഖ്യാപിച്ച 4000 രൂപയിൽ 2000 രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. പിഎം കിസാൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് കേന്ദ്രസർക്കാർ മൂന്നു തവണയാണ് 6000 രൂപയാണ് നൽകുക ഇതിനുപുറമേയാണ് സംസ്ഥാനം 4000 രൂപ കൂടി നൽകുന്നത്. തങ്ങളുടെ കർഷക സൗഹൃദ സർക്കാരാണെന്നും രാജ്യത്ത് മറ്റൊരു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് അപേക്ഷ നൽകിയ 44.93 ലക്ഷം പേരിൽ 34.28 ലക്ഷം കർഷകരുടെ അപേക്ഷയാണ് കേന്ദ്രം…
Read MoreYear: 2019
‘നോട്ടടിക്കുന്ന യന്ത്രം കയ്യിലില്ല’; ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് യെദിയൂരപ്പ!!
ബെംഗളൂരു: പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട മനുഷ്യരോട് നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ലെന്ന മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി. യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തിയുണ്ട്. ദുരിത ബാധിതര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എം.എല്‍.എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍…
Read More‘കഫേ കോഫി ഡെ’ ബെംഗളൂരു ടെക് പാര്‍ക്ക് 3,000 കോടിക്ക് വിറ്റു!!
ബെംഗളൂരു: കോഫി ഡേ ഗ്രൂപ്പ് ബെംഗളൂരുവിലെ 100 ഏക്കര്‍ ടെക് പാര്‍ക്ക് സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിന് വിറ്റു. സി.എന്‍.ബി.സി-ടിവി 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2,600 മുതല്‍ 3,000 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. ഇതോടെ സി.സി.ഡിയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാകാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് സൂചന. ടെക് പാര്‍ക്കിനായി 2,700 കോടി രൂപയുടെ കരാറിന്റെ ചര്‍ച്ച കോഫി ഡേയും ബ്ലാക്ക്‌സ്റ്റോണും ഈ വര്‍ഷം ആദ്യം നടത്തിയിരുന്നുവെങ്കിലും അത് ഫലവത്തായിരുന്നില്ല.…
Read Moreമഴക്കെടുതി കാരണം യാത്ര പെരുവഴിയിലായ ബെംഗളൂരു മലയാളികളോട് കരുണ കാണിക്കാതെ “കഴുത്തറപ്പന്‍”നിരക്ക് വാങ്ങി സ്വകാര്യ ബസുകള്‍;ഇന്നലെ തിരുവനന്തപുരത്തേക്ക് ഈടാക്കിയത് വിമാനത്തിന്റെ നിരക്ക്;മടക്കയാത്രക്കും ഉയര്‍ന്ന നിരക്ക് തന്നെ.
ബെംഗളൂരു: ഇന്നലെ നഗരത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചില സ്വകാര്യ ബസുകള്‍ ഈടാക്കിയത് 2999 രൂപ വരെ! കഴിഞ്ഞ ആഴ്ച മഴക്കെടുതി കാരണം ബസ്-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായതിനാല്‍ യാത്ര മുടങ്ങിയ നിരവധി പേരാണ് ഇന്നലെ നാട്ടിലേക്ക് തിരിച്ചത്,അവരെ ചൂഷണം ചെയ്യുന്ന നിരക്ക് ആണ് സ്വകാര്യ ബസുകള്‍ ഈടാക്കിയത്. സ്വാതന്ത്ര്യദിനവും തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും വന്നതോടെ വെള്ളിയഴ്ചാ ഒരു ദിവസം അവധിയെടുത്താല്‍ നാല് ദിവസം നാട്ടില്‍ ചിലവഴിക്കാം എന്ന് കരുതിയാണ് നല്ലൊരു വിഭാഗം ആളുകളും നാട്ടിലേക്കു തിരിച്ചത്. കര്‍ണാടക-കേരള ആര്‍ ടി സികള്‍ നിരവധി സ്പെഷ്യല്‍ ബസുകള്‍…
Read Moreസ്വാതന്ത്ര്യ ദിനംആഘോഷിച്ചു.
ബെംഗളൂരു:ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനംആഘോഷിച്ചു. ഡി. സി.എസ് സിൽവർ ജൂബിലി ഹാൾ അങ്കണത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. ജി. ജോയ്, പദ്മകുമാർ,കെ രാജേന്ദ്രൻ, പ്രസന്ന പ്രഭാകർ,രാധാകൃഷ്ണൻ, കെ സന്തോഷ്, പീതാംബരൻ എന്നിവർ സംസാരിച്ചു
Read Moreകര,നാവിക,വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കും:പ്രധാനമന്ത്രി.
ന്യൂഡല്‍ഹി : എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്. ”നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്”, ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം.…
Read Moreഉറിയിൽ പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.
ശ്രീനഗർ: ഉറിയിൽ പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഭീകരരുടെ സംഘത്തെ അതിർത്തി കടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യൻ മണ്ണിലേക്ക് ഭീകരർ കടക്കാൻ ശ്രമിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥ മുതലെടുത്ത് കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന. അതേസമയം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ നിരീക്ഷിച്ച് വരുകയാണെന്ന് ഔദ്യോഗിക സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്റെ ഏത് തരം നീക്കങ്ങളും സൈന്യം തയ്യാറണെന്നും…
Read More‘ബിഗില്‍’ ദീപാവലിക്ക്; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ‘വിജയ്’യുടെ സമ്മാനം
തന്‍റെ ഓരോ സിനിമയുടേയും ഷൂട്ടിംഗ് കഴിയുമ്പോഴും വിജയ് എന്തെങ്കിലും സ്നേഹ സമ്മാനം കൂടെയുള്ളവര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണയും അത് അദ്ദേഹം മുടക്കിയില്ല. Here is the One More Pic ! Which #ThalapathyVijay Gifted Ring Today at the #Bigil Last day shoot. #BigilDiwali @BigilOff 💥😎 pic.twitter.com/k1djv6K26F — Vijay Views (@Vijay_Views) August 13, 2019 ഇത്തവണ വിജയ്‌യുടെ സമ്മാനം ശരിക്കുമോന്ന് ഞെട്ടിച്ചു. ദീപാവലി റിലീസായ ‘ബിഗില്‍’ സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനത്തില്‍ സിനിമയില്‍…
Read Moreപ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടിയ 60-കാരൻ മരിച്ചെന്ന് കരുതി, പക്ഷേ രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തി!!
ബെംഗളൂരു: നഞ്ചൻകോട് സ്വദേശിയായ വെങ്കടേഷ് മൂർത്തിയാണ് (60) പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടി അതിസാഹസികത കാണിച്ചത്. വിവിധ ഡാമുകൾ തുറന്നതോടെ കബനി നദി കരകവിഞ്ഞൊഴുകിയിരുന്നു. സംസ്ഥാനത്തെ പ്രളയത്തിൽ അമ്പതിലേറെ പേർ മരിക്കുകയും നിരവധിപേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുകയും ചെയ്തു. ഇതിനിടെയാണ് അറുപതുകാരനായ വെങ്കടേഷ് മൂർത്തി നാട്ടുകാരെ ഞെട്ടിച്ച് നദിയിലേക്ക് എടുത്തുചാടിയത്. നിമിഷനേരം കൊണ്ട് ഇയാളെ കാണാതാവുകയും ചെയ്തു. ഇതിന്റെ വീഡിയോ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിനിടെ, നദിയിലേക്ക് ചാടിയ വെങ്കടേഷ് മൂർത്തി മരിച്ചിരിക്കുമെന്ന് അധികൃതരും വിധിയെഴുതി. ചില…
Read Moreനാളെ സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.കൾ 25 വീതം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു
ബെംഗളൂരു: കേരളത്തിലേക്കുള്ള ബസ്, ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചതോടെ നാട്ടിലേക്ക് ഇന്നു യാത്രാത്തിരക്കിനു സാധ്യത. നാളെ സ്വാതന്ത്ര്യദിന അവധി കൂടി കണക്കിലെടുത്ത് കേരള ആർടിസിയും കർണാടക ആർടിസിയും 25 വീതം സ്പെഷൽ ബസുകളും പ്രഖ്യാപിച്ചു. സേലം, പാലക്കാട് വഴി തൃശൂർ(4), എറണാകുളം(3), കോട്ടയം(3), പാലാ(2), മൈസൂരു വഴി കോഴിക്കോട്(6), കണ്ണൂർ(5), പയ്യന്നൂർ(1), ബത്തേരി(1) എന്നിവിടങ്ങളിലേക്കാണു കേരള ആർടിസി സ്പെഷലുകൾ. നിലമ്പൂർ വഴി ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ ഈ റൂട്ടിലെ ബസുകൾ ഉപയോഗിച്ചാണ് പാലായിലേക്കു സേലം, കോയമ്പത്തൂർ വഴി 2 സ്പെഷൽ അനുവദിച്ചതെന്നു കേരള ആർടിസി ബെംഗളൂരു…
Read More