പ്രതിഷേധക്കാരാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടതെന്ന് പോലീസ്; ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു

ബെംഗളൂരു: പ്രതിഷേധക്കാരാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടതെന്ന് പോലീസ്; ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു. പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല,ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീന്‍ മംഗളൂരു പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.

ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാര്‍ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസിന്റെ എഫ്‌ഐആര്‍. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസെടുത്ത കേസില്‍ ജലീല്‍ മൂന്നാം പ്രതിയും നൗഷീന്‍ എട്ടാം പ്രതിയുമാണ്.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ആകെ 77 പേര്‍ക്കെതിരെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ സംഘടിച്ചതെന്നാണ് പൊലീസ് വാദം.

ഏഴായിരത്തോളം പേരാണ് അക്രമം നടത്തിയതെന്നായിരുന്നു നേരത്തെ മംഗളൂരു കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts