പ്രതിഷേധക്കാരാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടതെന്ന് പോലീസ്; ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു

ബെംഗളൂരു: പ്രതിഷേധക്കാരാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടതെന്ന് പോലീസ്; ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു. പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല,ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീന്‍ മംഗളൂരു പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാര്‍ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസിന്റെ എഫ്‌ഐആര്‍. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസെടുത്ത കേസില്‍ ജലീല്‍ മൂന്നാം പ്രതിയും നൗഷീന്‍ എട്ടാം പ്രതിയുമാണ്. ആകെ 77 പേര്‍ക്കെതിരെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാന്‍…

Read More

നമ്പർ പ്ലേറ്റിൽ ചിത്രപ്പണി ചെയ്തിട്ടുള്ളവരുടെ ശ്രദ്ധക്ക്! നിങ്ങൾക്ക് ഉള്ള പണി വന്നു തുടങ്ങി.

ബെംഗളൂരു : വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ കരവിരുത് ഒരാഴ്ചയ്ക്കകം മാറ്റിയില്ലെങ്കിൽ ഇരട്ടി പിഴ നൽകേണ്ടി വരുമെന്ന് ഗതാഗതവകുപ്പ്. മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി നമ്പറുകൾ എഴുതി പ്രദർശിപ്പിക്കുന്ന ഉടമകൾക്കെതിരെയാണ് പിഴ ചുമത്തുക. വ്യക്തമായി നമ്പറുകൾ കാണാൻ സാധിക്കാത്ത തരത്തിലുള്ള ഫാൻസി നമ്പർ പ്ലേറ്റുകൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ആണ് കൂടുതലായി ഘടിപ്പിച്ചിരിക്കുന്നത്. ഇതിനാൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ സിസിടിവി ക്യാമറയിൽ നിന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. നമ്പർ പ്ലേറ്റുകളിലെ ചിത്രപണികൾക്ക് പുറമെ വ്യക്തമായ രീതിയിൽ നമ്പർ രേഖപ്പെടുത്തൽ വിവിധ ചിഹ്നങ്ങൾ പതിപ്പിച്ച നമ്പർ പ്ലേറ്റുകൾ…

Read More

കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നു!!

ബെംഗളൂരു: തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നതാണെങ്കിലും പ്രത്യേക തീവണ്ടി അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ മൗനം തുടരുകയാണ്. ദക്ഷിണ റെയിൽവേയിലെയും ദക്ഷിണ-പശ്ചിമ റെയിൽവേയിലെയും കൊമേഴ്‌സ്യൽ വിഭാഗങ്ങളാണ് തീവണ്ടികളിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികൾ ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഇതിനുള്ള നടപടികളായിട്ടില്ല. അവധിക്കുശേഷം മടക്കയാത്രയ്ക്കും തീവണ്ടികളിൽ ടിക്കറ്റില്ലാത്ത അവസ്ഥയാണ്. തീവണ്ടി അനുവദിക്കുന്നതിനായി കേരളത്തിൽനിന്നുള്ള എം.പി.മാർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കളുടെ പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനെത്തുടർന്ന് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിലും ടിക്കറ്റ് തീർന്നതിനാൽ നാട്ടിൽ പോകാൻ മാർഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് നിരവധി മലയാളികൾ.…

Read More

“ഫക്ക് ഓം ഹിന്ദുത്വ”നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് വര്‍ഗീയ നിറം നല്‍കി വിദ്യാര്‍ഥികള്‍;വിവാദം,എങ്ങും പ്രതിഷേധം.

ബെംഗളൂരു : പൌരത്വ ബില്ലിന് എതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടു ദിവസം മുന്‍പ് നഗരത്തിലെ ഒരു കലാലയത്തില്‍ പ്രദര്‍ശിപ്പിച്ച ബാനര്‍ വന്‍ വിവാദത്തിന് കാരണമായി. “ഫക്ക്  ഓം ഹിന്ദുത്വ “എന്നായിരുന്നു ആ ബാനറില്‍ എഴുതിയിരുന്നത്.ഈ വാര്‍ത്ത‍ ഇന്നലെ ഉച്ചയോടെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സഹോദര സ്ഥാപനമായ കന്നഡ ചാനല്‍ “സുവര്‍ണ ന്യൂസ്‌ 24X7” ആണ് പുറത്ത് കൊണ്ട് വന്നത്.ഇത് വിവാദമാവുകയും ചര്‍ച്ചയാകുകയും ചെയ്തു. This image clearly shows that it’s ‘Fuck ॐ (om) Hindutva’ written on the banner. What does Om…

Read More
Click Here to Follow Us