നമ്പർ പ്ലേറ്റിൽ ചിത്രപ്പണി ചെയ്തിട്ടുള്ളവരുടെ ശ്രദ്ധക്ക്! നിങ്ങൾക്ക് ഉള്ള പണി വന്നു തുടങ്ങി.

ബെംഗളൂരു : വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ കരവിരുത് ഒരാഴ്ചയ്ക്കകം മാറ്റിയില്ലെങ്കിൽ ഇരട്ടി പിഴ നൽകേണ്ടി വരുമെന്ന് ഗതാഗതവകുപ്പ്. മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി നമ്പറുകൾ എഴുതി പ്രദർശിപ്പിക്കുന്ന ഉടമകൾക്കെതിരെയാണ് പിഴ ചുമത്തുക.

വ്യക്തമായി നമ്പറുകൾ കാണാൻ സാധിക്കാത്ത തരത്തിലുള്ള ഫാൻസി നമ്പർ പ്ലേറ്റുകൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ആണ് കൂടുതലായി ഘടിപ്പിച്ചിരിക്കുന്നത്.

ഇതിനാൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ സിസിടിവി ക്യാമറയിൽ നിന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

നമ്പർ പ്ലേറ്റുകളിലെ ചിത്രപണികൾക്ക് പുറമെ വ്യക്തമായ രീതിയിൽ നമ്പർ രേഖപ്പെടുത്തൽ വിവിധ ചിഹ്നങ്ങൾ പതിപ്പിച്ച നമ്പർ പ്ലേറ്റുകൾ എന്നിവ ഒഴിവാക്കണം.

ഫാൻസി നമ്പർ പ്ലേറ്റുകൾക്ക് പുറമേ കാതടപ്പിക്കുന്ന ഹോണടി മുഴക്കുന്ന വരെയും രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ സഞ്ചരിക്കുന്നവരെയും പിടികൂടാൻ പരിശോധന ശക്തമാക്കുന്നുണ്ട് .

ഇരുചക്രവാഹനങ്ങളിൽ നമ്പർപ്ലേറ്റ് 200 മില്ലി മീറ്റർ നീളവും 100 മില്ലി മീറ്റർ ഉയരവും വേണം.

അക്ഷരങ്ങൾക്കിടയിൽ 5 മില്ലിമീറ്റർ അകലവും നിർബന്ധമാണ്. വ്യക്തതയില്ലാത്ത തരത്തിൽ നമ്പർപ്ലേറ്റ് ഘടിപ്പിച്ചാൽ 2000 രൂപ മുതലാണ് പിഴ അടയ്ക്കേണ്ടി വരുക.

ഇംഗ്ലീഷിനു പകരം കന്നടയും മറ്റ് പ്രാദേശിക ഭാഷകളിൽ എഴുതുന്ന നമ്പർ പ്ലേറ്റുകൾ അനധികൃതമാണ്.

2018ൽ 487141 കേസുകളാണ് ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്തത്.കെ.എ. എന്നതിന് ശേഷം റീജിയണൽ ട്രാൻസ്പോർട്ട് വകുപ്പിന്റെ കോഡ് മാത്രമേ പാടുള്ളൂ ഇതിനു താഴെ വേണം വാഹനത്തിലെ രജിസ്ട്രേഷൻ നമ്പർ എഴുതാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us