ബെംഗളൂരു : പൌരത്വ ബില്ലിന് എതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടു ദിവസം മുന്‍പ് നഗരത്തിലെ ഒരു കലാലയത്തില്‍ പ്രദര്‍ശിപ്പിച്ച ബാനര്‍ വന്‍ വിവാദത്തിന് കാരണമായി. “ഫക്ക് ഓം ഹിന്ദുത്വ “എന്നായിരുന്നു ആ ബാനറില്‍ എഴുതിയിരുന്നത്.ഈ വാര്‍ത്ത ഇന്നലെ ഉച്ചയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സഹോദര സ്ഥാപനമായ കന്നഡ ചാനല്‍ “സുവര്‍ണ ന്യൂസ് 24X7” ആണ് പുറത്ത് കൊണ്ട് വന്നത്.ഇത് വിവാദമാവുകയും ചര്‍ച്ചയാകുകയും ചെയ്തു.
This image clearly shows that it’s ‘Fuck ॐ (om) Hindutva’ written on the banner.
What does Om have to do with CAB?
And these are those people who will label others as ‘Islamophobic’ & ‘Brahminical patriarch’ if you ask them why ISIS flags raised in Kashmir after Friday prayers? pic.twitter.com/gMA0xXetKH
— Anshul Saxena (@AskAnshul) December 20, 2019
നാഷണല്‍ സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആണ് “ഫക്ക് ഓം ഹിന്ദുത്വ “എന്നാ ബാനര്‍ പ്രദര്‍ശിപ്പിച്ചത്.ഇതില്‍ ഓം എന്ന് ദേവ നാഗരിക ലിപിയില്‍ എഴുതിയിരുന്നത് വ്യക്തമായി കാണാം എന്നാല്‍ അത് ഡിസൈന്‍ ചെയ്തിരിക്കുന്നത് ,ഹിറ്റ് ലര്‍ നാസികള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന സ്വസ്തിക് ചിഹ്നത്തിനു സമാനമായിരുന്നു.
https://kannada.asianetnews.com/video/state/vulgar-post-against-hindu-religion-in-caa-protest-at-bengaluru-q2ve1f
ഹൈന്ദവ വിശ്വാസികള്‍ വളരെ പ്രാധാന്യം നല്‍കുന്ന ഒരു ചിഹ്നം ആണ് ഓം ,അതിനെ അപഹസിച്ചതില്‍ നിരവധി പേര്‍ അവരുടെ പ്രതിഷേധം അറിയിച്ചു.ഇത് മറ്റേതെങ്കിലും മതത്തിന്‍റെ ചിഹ്നങ്ങളോട് ആണ് ചെയ്തത് എങ്കില്‍ ഇവിടെ സമാധാനത്തില്‍ അവര്‍ ഇരിക്കുമോ എന്നും ചിലര്‍ ചാനല്‍ ചര്‍ച്ചയില്‍ ചോദിക്കുന്നുണ്ടായിരുന്നു.
ഇങ്കുലാബ് സിന്ദാബാദ് എന്ന വിളിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ ബാനര്‍ മുന്നില്‍ പിടിചിരിക്കുന്നതായി ചാനല്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്.സമീപത്തു നില്‍ക്കുന്ന വിദ്യാര്‍ഥിയോടെ ഇതിനെ കുറിച്ച് ലേഖകന്‍ ചോദിച്ചപ്പോള്‍ ,ഞാന്‍ ഇവരുടെ കൂട്ടത്തില്‍ ഉള്ള ആള്‍ അല്ല എന്നായിരുന്നു മറുപടി.
പിന്നീട് നാഷണല്‍ സെന്‍ട്രല്‍ കോളേജിലെ പ്രിന്‍സിപ്പളുമായി ചാനലിന്റെ പ്രതിനിധികള്‍ ബന്ധപ്പെടുകയുണ്ടായി എന്നാല്‍ തങ്ങളുടെ ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത് തങ്ങളുടെ കുട്ടികള്‍ അല്ല എന്നായിരുന്നു അവരുടെ പ്രതികരണം.ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൌരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ സമരത്തില്‍ വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ആരാണ് ? ഒരു മത ചിഹ്നത്തെ അപമാനിച്ചത് ഏതെങ്കിലും ഒരു മത വിഭാഗത്തെ കൂടി പ്രകോപിതരാക്കുക എന്നാ ഉദ്ദേശത്തോടെ ആയിരുന്നോ ? ഈ സമരങ്ങള്‍ക്കിടയില്‍ മറ്റു പലരും തങ്ങളുടെ രഹസ്യ അജണ്ടകള്‍ കൂടി നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടോ ? ചോദ്യങ്ങള്‍ നിരവധി ആണ്.
(കന്നഡ ന്യൂസ് ചാനല്‍ ആയ സുവര്‍ണ ന്യൂസ് 24X7 ഇന്നലെ നല്‍കിയ വാര്‍ത്തയാണ് ഈ ലേഖനത്തിന് ആധാരം വാര്‍ത്തയുടെ ലിങ്ക് താഴെ)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.