“പൗരത്വബിൽ പിൻവലിച്ചില്ലെങ്കിൽ കർണാടക കത്തും”എന്ന പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവാണ് മംഗളൂരുവിലെ പ്രശ്നങ്ങൾക്ക് കാരണം എന്ന് ബി.ജെ.പി.

ബെംഗളൂരു : പൗരത്വ നിയമം പിൻവലിച്ചില്ലെങ്കിൽ കർണാടക കത്തുമെന്ന് കോൺഗ്രസ് എംഎൽഎ യു.ടി. ഖാദറിനെ പ്രസംഗത്തെ അപലപിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്.

മംഗളൂരുവിൽ രണ്ടുപേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിന് ഖാദർ നേരിട്ട് ഉത്തരവാദി ആണെന്നും അദ്ദേഹം ആരോപിച്ചു.

ഖാദറിന്റെ പ്രസ്താവന കാരണമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും കുറ്റപ്പെടുത്തി.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

മൈസൂരു എം പി പ്രതാപ സിംഹയും ഇതേ ആരോപണവുമായി മുന്നോട്ട് വന്നു.

എന്നാൽ ഖാദർ ബിജെപിയുടെ ആരോപണം നിഷേധിച്ചു.രാജ്യ വ്യാപക പ്രതിഷേധമാണ് കലാപത്തിൽ കലാശിച്ചത് ഇതിൽ വിഷമമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങളിൽ അക്രമങ്ങൾ ഉണ്ടാവരുത് എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് മുൻ മന്ത്രിയും കൂടിയായ ഖാദർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts