അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു;പുകമഞ്ഞ് നിറഞ്ഞതോടെ നന്ദിഹിൽസിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ്.

ബെംഗളൂരു : പുകമഞ്ഞ് നിറഞ്ഞതോടെ നന്ദിഹിൽസിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ്. നേരം പുലരുമ്പോൾ വാഹനങ്ങളുടെ ദൂരക്കാഴ്ച മറഞ്ഞു നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദേവനഹള്ളി- നന്ദിഹിൽസ് റോഡിൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ദേവനഹള്ളി യെബ്റഹള്ളിക്ക് സമീപം ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് യുവാവ് മരിച്ചിരുന്നു.

മഞ്ഞു കാരണം മുൻപിലെ കാഴ്ച വ്യക്തമാകാതെ ഡിവൈഡറിലിടിച്ചു മറിഞ്ഞ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന ആന്ധ്ര സ്വദേശി മല്ലപ്പ (26) ആണ് മരിച്ചത്. ദേവനഹള്ളി ടോൾ ബൂത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. മഞ്ഞുമൂടിയ നന്ദിഹിൽസിലെ കാഴ്ചകൾ കാണാൻ യുവാക്കളടക്കം നിരവധി പേരാണ് ബെംഗളൂരുവിൽനിന്ന് യാത്ര തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..