ബെംഗളൂരു : പൗരത്വ നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്നുണ്ടായ അക്രമണത്തിലും പിന്നീട് ഉണ്ടായ പോലീസ് നടപടിയിൽ 2 പേർ മരിച്ചു. ഉച്ചയോടെ അക്രമികൾക്കെതിരെ പോലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചിരുന്നു അതിനെ തുടർന്ന് 2 പേരെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അവരാണ് മരിച്ചത്. ജലീൽ (49), നൗസീൻ (23) എന്നിവരാണ് മരിച്ചത്. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ തീവക്കാനുള്ള അക്രമികളുടെ ശ്രമം ചെറുക്കുന്നതിനിടയിലാണ് സംഭവമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. A passengers sustained injuries after stones were pelted…
Read MoreDay: 19 December 2019
മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു!!
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ജലീൽ (49), നൗസിൻ (23) എന്നിവർ ആണ് വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. മംഗലാപുരം പോലീസ് കമ്മീഷണർ ഡോ. ഹർഷ രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സിആർപിസി 144-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ചാണ് പ്രതിഷേധക്കാർ…
Read Moreമംഗളൂരുവില്‍ വന്‍ സംഘര്‍ഷം;പോലീസ് ആകാശത്തേക്ക് വെടി വച്ചു;റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു;അക്രമികള്‍ മലയാളികള്‍ ആണെന്ന് മാധ്യമങ്ങള്‍.
ബെംഗളൂരു : പൌരത്വ ബില്ലിനെതിരെ മംഗലുരു നഗരത്തില്‍ വന്‍ സംഘര്‍ഷം,അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു.ഇന്ന് ഉച്ചക്ക് ശേഷം ആണ് സംഭവം.നെല്ലിക്കൈ റോഡില്‍ ഒത്തുകൂടിയ പ്രക്ഷോഭകരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് പോലീസ് തടയുകയായിരുന്നു,നഗരത്തില്‍ ഇന്ന് നിരോധനാജ്ഞ നിലവില്‍ ഉണ്ട്. ഉടന്‍ തന്നെ പ്രക്ഷോഭകരുടെ ഇടയില്‍ ഇന്ന് തുടര്‍ച്ചയായി പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.മാത്രമല്ല സാധാരണ യാത്രക്കാരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് പോലീസ് ആളുകളെ അടിച്ചോടിക്കുകയും അവസാനം അക്രമകാരികളെ പിരിച്ചു വിടാന്‍ മുകളിലേക്ക് വെടിവക്കുകയും ആയിരുന്നു.റബ്ബര്‍ ബുള്ളറ്റ്…
Read Moreവിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും ഇനി നോർക്ക വഴി.
ബെംഗളൂരു : വിദേശരാജ്യങ്ങളിലേക്ക് ആവശ്യമായ ആഭ്യന്തര അറ്റെസ്റ്റേഷനുകളും ഇനി നോർക്ക വഴി ചെയ്യാം..ഇതുവരെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളായിരുന്നു അറ്റസ്റ് ചെയ്തിരുന്നത്. കേരളത്തിൽ നിന്നും ഇഷ്യൂ ചെയ്ത ജനന,മരണ,വിവാഹ സെർട്ടിഫിക്കറ്റുകൾ,പവർ ഓഫ് അറ്റോർണി,സത്യവാങ്മൂലങ്ങൾ,ടി.സി, ലീഗൽ ഹെയർഷിപ്,പോലീസ് ക്ലീയറൻസ് സെർട്ടിഫിക്കറ്റുകൾ,മാർക്ക് ലിസ്റ്റുകൾ,ഗവൺമെന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ നൽകുന്ന സെർട്ടിഫിക്കറ്റുകൾ (നിബന്ധനകൾക്ക് വിധേയം) മുതലായവയുടെ ആഭ്യന്തര അറ്റസ്റ്റേഷൻ ഇനി ബെംഗളൂരു നോർക്കയിലൂടെ നടക്കും. തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ പോകുന്നത് ഇതുവഴി ഒഴിവാക്കാനാവും. ഫോൺ: 080-25585090
Read Moreഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് :രാമചന്ദ്രഗുഹ.
ബെംഗളൂരു : “ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് “, പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ഡിസം 18ന് ഇന്ദിരാ നഗർ ECAയിൽ “സിവിൽ ലിബേർട്ടീസ് കളക്ടിവ്” സംഘടിപ്പിച്ച ചർച്ചയിൽ ” ബഹുസ്വരത : ഇന്ത്യയിലെ ഭൂതകാലവും വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതം, ഒരു ഭാഷ, ഒരു പൊതുശത്രുവെന്നത് അടിസ്ഥാനപ്പെടുത്തി പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വിപരീതമായി അനേകത്വത്തിലാണ് ഇന്ത്യയുടെ അടിത്തറ. ബഹുസ്വരത, അഹിംസ, സാമൂഹിക സമത്വം,…
Read Moreനിരോധനാജ്ഞക്കിടയിൽ ടൗൺഹാളിന് മുന്നിൽ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തു കൊണ്ട് ടൗൺ ഹാളിൽ പ്രതിഷേധ പ്രകടനം നടത്തിയ ചരിത്രകാരൻ രാമചന്ദ്രഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളുമായി സംസാരിച്ചുകൊണ്ടി രിക്കെ തന്നെ ബലമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഗുഹ ആരോപിച്ചു. കേന്ദ്ര സർക്കാറിന്റെ വിവേചന പരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്, എന്തെങ്കിലും അക്രമണത്തിന് സാദ്ധ്യത ഇവിടെ ഇല്ല എന്ന് പറഞ്ഞതോടെ യാണ്പോലീസ് കസ്റ്റഡിയിലെടുത്തത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 10 ഓളം വിദ്യാർത്ഥികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടുത്ത 3 ദിവസത്തേക്ക് 144 പ്രഖ്യാപിച്ചതിനാൽ നഗരത്തിൽ ആളുകൾ കൂടി നിന്നുകൊണ്ടുള്ള റാലികൾക്കും…
Read Moreബെന്നാർഘട്ട നാഷണൽ പാർക്ക് സഫാരിക്ക് ഇനി ടിക്കറ്റുകൾ ഓൺലൈനായി ‘ബുക്ക്’ചെയ്യാം
ബെംഗളൂരു: ബെന്നാർഘട്ട നാഷണൽ പാർക്ക് സഫാരിക്ക് ഇനി ടിക്കറ്റുകൾ ഓൺലൈനായി ‘ബുക്ക്’ചെയ്യാം. ജംഗിൾ സഫാരിക്കുള്ള ടിക്കറ്റുകൾ ഉദ്യാനത്തിന്റെ വെബ്‌സൈറ്റിലൂടെ ‘ബുക്ക്’ചെയ്യാവുന്നതാണ്. സഫാരിയുടെ സമയം തിരഞ്ഞെടുക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ടാകും. ആകെ ലഭ്യമായ ടിക്കറ്റുകളുടെ പകുതിയാണ് ഒൺലൈനിൽ കിട്ടുക. ബാക്കിയുള്ളവ ഉദ്യാനത്തിലെ കൗണ്ടറുകളിൽനിന്നുതന്നെ ലഭിക്കും. നിലവിൽ 5000 പേർക്കാണ് ഒരുദിവസം സഫാരി നടത്താനുള്ള സൗകര്യമുള്ളത്. കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ഒൺലൈൻ പേമെന്റിലെ അപാകത്തെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷമാണ് പദ്ധതി വീണ്ടും നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഉദ്യാനത്തിൽ വൈകിയെത്തുന്നവർക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. ഒൺലൈൻ…
Read More60 ശതമാനം ഭാഗത്ത് കന്നഡയില്ല; ജയനഗറിൽ കടകളുടെ ബോർഡുകൾ നീക്കംചെയ്തു
ബെംഗളൂരു: ബോർഡുകളിൽ 60 ശതമാനം ഭാഗത്ത് കന്നഡയില്ല, ജയനഗറിൽ കടകളുടെ ബോർഡുകൾ കോർപ്പറേഷൻ അധികൃതർ നീക്കംചെയ്തു. ബോർഡുകളിൽ 60 ശതമാനം ഭാഗത്ത് കന്നഡ ഉൾപ്പെടുത്തിയിരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് കോർപറേഷൻ നേരത്തേ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം കടയുടമകളും നിർദേശം പാലിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്. ജയനഗർ നാലാംബ്ലോക്കിലും സമീപപ്രദേശങ്ങളിലുമായിരുന്നു ബുധനാഴ്ച പരിശോധനനടന്നത്. കടയുടമകളുമായി എറെനേരത്തേ വാക്തർക്കത്തിനൊടുവിലാണ് ബോർഡുകൾ നീക്കംചെയ്തത്. ബോർഡുകളിൽ കന്നഡ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിട്ടുവീഴ്ചകൾക്കില്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. കന്നഡ വികസന അതോറിറ്റിയുടെയും വിവിധ സംഘടനകളുടെയും ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കന്നഡബോർഡുകൾ സ്ഥാപിക്കണമെന്ന…
Read Moreപൗരത്വനിയമ ഭേദഗതി സംസ്ഥാനത്ത് നൂറുശതമാനവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് നൂറുശതമാനവും പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പൗരത്വനിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമം കർണാടകയിൽ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പൗരത്വനിയമം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്നും ചില സംസ്ഥാനങ്ങൾ നിയമത്തെ എതിർക്കുന്നത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Read Moreനഗരത്തിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ
ബെംഗളൂരു: ഇന്ന് വിവിധ രാഷ്ട്രീയ- സാമൂഹിക -വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പൗരത്വനിയമഭേദഗതി, ദേശീയപൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേയുള്ള പ്രതിഷേധപരിപാടികൾ പ്രഖ്യാപിച്ചതു കണക്കിലെടുത്ത് ബെംഗളൂരു ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ബെംഗളൂരുവിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു പറഞ്ഞു. റാലി നടത്താൻ രണ്ടു സ്വകാര്യകോളേജുകളിലെ വിദ്യാർഥികൾ അനുവാദംചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതിതേടിയിട്ടുണ്ടെങ്കിലും ആർക്കും അനുമതി നൽകില്ല. നിയമംലംഘിച്ച് ആരെങ്കിലും പ്രതിഷേധം നടത്തിയാൽ അവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കമ്മിഷണർ പറഞ്ഞു. അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധപരിപാടികൾ പോലീസ് തടയില്ല. ബെംഗളൂരുവിൽ വ്യാഴാഴ്ച വിവിധ…
Read More