ബെന്നാർഘട്ട നാഷണൽ പാർക്ക് സഫാരിക്ക് ഇനി ടിക്കറ്റുകൾ ഓൺലൈനായി ‘ബുക്ക്’ചെയ്യാം

ബെംഗളൂരു: ബെന്നാർഘട്ട നാഷണൽ പാർക്ക് സഫാരിക്ക് ഇനി ടിക്കറ്റുകൾ ഓൺലൈനായി ‘ബുക്ക്’ചെയ്യാം. ജംഗിൾ സഫാരിക്കുള്ള ടിക്കറ്റുകൾ ഉദ്യാനത്തിന്റെ വെബ്‌സൈറ്റിലൂടെ ‘ബുക്ക്’ചെയ്യാവുന്നതാണ്.

സഫാരിയുടെ സമയം തിരഞ്ഞെടുക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ടാകും. ആകെ ലഭ്യമായ ടിക്കറ്റുകളുടെ പകുതിയാണ് ഒൺലൈനിൽ കിട്ടുക. ബാക്കിയുള്ളവ ഉദ്യാനത്തിലെ കൗണ്ടറുകളിൽനിന്നുതന്നെ ലഭിക്കും.

നിലവിൽ 5000 പേർക്കാണ് ഒരുദിവസം സഫാരി നടത്താനുള്ള സൗകര്യമുള്ളത്. കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ഒൺലൈൻ പേമെന്റിലെ അപാകത്തെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷമാണ് പദ്ധതി വീണ്ടും നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഉദ്യാനത്തിൽ വൈകിയെത്തുന്നവർക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു.

ഒൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം വരുന്നതോടെ ടിക്കറ്റ് ലഭ്യമായ ദിവസത്തേക്ക് യാത്ര ആസൂത്രണംചെയ്യാനുള്ള സൗകര്യം ലഭിക്കും. രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെയാണ് സഫാരിയുണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts