നിരോധനാജ്ഞക്കിടയിൽ ടൗൺഹാളിന് മുന്നിൽ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തു കൊണ്ട് ടൗൺ ഹാളിൽ പ്രതിഷേധ പ്രകടനം നടത്തിയ ചരിത്രകാരൻ രാമചന്ദ്രഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർത്ഥികളുമായി സംസാരിച്ചുകൊണ്ടി രിക്കെ തന്നെ ബലമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഗുഹ ആരോപിച്ചു.

കേന്ദ്ര സർക്കാറിന്റെ വിവേചന പരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്, എന്തെങ്കിലും അക്രമണത്തിന് സാദ്ധ്യത ഇവിടെ ഇല്ല എന്ന് പറഞ്ഞതോടെ യാണ്പോലീസ് കസ്റ്റഡിയിലെടുത്തത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 10 ഓളം വിദ്യാർത്ഥികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

അടുത്ത 3 ദിവസത്തേക്ക് 144 പ്രഖ്യാപിച്ചതിനാൽ നഗരത്തിൽ ആളുകൾ കൂടി നിന്നുകൊണ്ടുള്ള റാലികൾക്കും മറ്റും നിരോധനമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts