60 ശതമാനം ഭാഗത്ത് കന്നഡയില്ല; ജയനഗറിൽ കടകളുടെ ബോർഡുകൾ നീക്കംചെയ്തു

ബെംഗളൂരു: ബോർഡുകളിൽ 60 ശതമാനം ഭാഗത്ത് കന്നഡയില്ല, ജയനഗറിൽ കടകളുടെ ബോർഡുകൾ കോർപ്പറേഷൻ അധികൃതർ നീക്കംചെയ്തു.

ബോർഡുകളിൽ 60 ശതമാനം ഭാഗത്ത് കന്നഡ ഉൾപ്പെടുത്തിയിരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് കോർപറേഷൻ നേരത്തേ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം കടയുടമകളും നിർദേശം പാലിക്കാൻ തയ്യാറായിട്ടില്ല.

ഇതോടെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്. ജയനഗർ നാലാംബ്ലോക്കിലും സമീപപ്രദേശങ്ങളിലുമായിരുന്നു ബുധനാഴ്ച പരിശോധനനടന്നത്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

കടയുടമകളുമായി എറെനേരത്തേ വാക്തർക്കത്തിനൊടുവിലാണ് ബോർഡുകൾ നീക്കംചെയ്തത്. ബോർഡുകളിൽ കന്നഡ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിട്ടുവീഴ്ചകൾക്കില്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.

കന്നഡ വികസന അതോറിറ്റിയുടെയും വിവിധ സംഘടനകളുടെയും ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കന്നഡബോർഡുകൾ സ്ഥാപിക്കണമെന്ന നിർദേശം കോർപ്പറേഷൻ പുറപ്പെടുവിച്ചത്.

വരുംദിവസങ്ങളിൽ മറ്റുപ്രദേശങ്ങളിൽ സമാനമായ രീതിയിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts