പൗരത്വനിയമ ഭേദഗതി സംസ്ഥാനത്ത് നൂറുശതമാനവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് നൂറുശതമാനവും പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.

പൗരത്വനിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം കർണാടകയിൽ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

പൗരത്വനിയമം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്നും ചില സംസ്ഥാനങ്ങൾ നിയമത്തെ എതിർക്കുന്നത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts