നഗരത്തിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ

ബെംഗളൂരു: ഇന്ന് വിവിധ രാഷ്ട്രീയ- സാമൂഹിക -വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പൗരത്വനിയമഭേദഗതി, ദേശീയപൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേയുള്ള പ്രതിഷേധപരിപാടികൾ പ്രഖ്യാപിച്ചതു കണക്കിലെടുത്ത് ബെംഗളൂരു ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

ബെംഗളൂരുവിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു പറഞ്ഞു. റാലി നടത്താൻ രണ്ടു സ്വകാര്യകോളേജുകളിലെ വിദ്യാർഥികൾ അനുവാദംചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതിതേടിയിട്ടുണ്ടെങ്കിലും ആർക്കും അനുമതി നൽകില്ല.

  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ

നിയമംലംഘിച്ച് ആരെങ്കിലും പ്രതിഷേധം നടത്തിയാൽ അവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കമ്മിഷണർ പറഞ്ഞു. അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധപരിപാടികൾ പോലീസ് തടയില്ല. ബെംഗളൂരുവിൽ വ്യാഴാഴ്ച വിവിധ സംഘടനകൾ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിക്കും പോലീസ് അനുമതി നിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us