നാളെ ബന്ദാഹ്വാനം;3 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ !

ബെംഗളൂരു : പൗരത്വ ബില്ലിനെ എതിർക്കുന്ന ഒരു വിഭാഗം ഇടതുപക്ഷ സംഘടനകളും മുസ്ലീം സംഘടനകളും നാളെ നഗരത്തിൽ ബന്ദിന് ആഹ്വാനം ചെയ്തു.

അതേ സമയം അക്രമണങ്ങൾ ഒഴിവാക്കുന്നതിനായി നാളെ രാവിലെ 6 മണി മുതൽ അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ (144)പ്രഖ്യാപിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവുഅറിയിച്ചു.

ആരുടേയും അനുമതിയില്ലാതെയാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്, അതിനിടയിലേക്ക് കല്ലെടുത്തെറിഞ്ഞ് നിരവധി പേർക്കാണ് പരിക്കേറ്റത്.അതൊഴിവാക്കാനാണ് അടുത്ത നാല് ദിവസം നിരോധനാജ്ഞ എന്ന് കമ്മീഷണർ അറിയിച്ചു.അടുത്ത 3 ദിവസം നഗരത്തിൽ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും റാലികളും അനുവദിക്കുകയില്ല.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

വ്യാഴാഴ്ച വിവിധ പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾ ടൗൺ ഹാളിലേക്ക് പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തത് മുൻനിർത്തിയാണ് തീരുമാനം കരുതേണ്ടി യിരിക്കുന്നു.

വെള്ളിയാഴ്ച വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ടൗൺ ഹാളിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts