ബെംഗളൂരു: വീടുകൾക്കുമുമ്പിൽ ബോംബുഭീഷണിക്കത്തിട്ട് ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ യുവാവ് പിടിയിൽ. ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ ദേവേന്ദ്രകുമാറാണ് എച്ച്.എസ്.ആർ. ലേഔട്ട് പോലീസിന്റെ പിടിയിലായത്. എം.സി.എ. ബിരുദധാരിയായ ഇയാൾ മികച്ച വരുമാനം കണ്ടെത്താൻ പല ജോലികളുംചെയ്തതിനുശേഷമാണ് പുതുവഴി തേടിയതെന്ന് പോലീസ് പറഞ്ഞു. മുമ്പ് കോൾ സെന്ററിലും ടാക്സി ഡ്രൈവറായും ഇയാൾ ജോലിചെയ്തിട്ടുണ്ട്. ബോംബ് വെക്കാതിരിക്കണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നാണ് വ്യാജവിലാസംവെച്ചുള്ള കത്തിന്റെ ഉള്ളടക്കം. രണ്ടാഴ്ചയ്ക്കിടെ എച്ച്.എസ്.ആർ. ലേഔട്ടിലെ രണ്ടു വീടുകളിലാണ് ഇയാൾ കത്തുകൾ കൊണ്ടിട്ടത്. കൂടുതൽ വിവരങ്ങൾക്ക് കത്തിലെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്നായിരുന്നു നിർദേശം. പണം നൽകിയില്ലെങ്കിൽ…
Read MoreDay: 12 November 2019
ശ്രീലങ്കയിൽ ഒത്തുകളി ഇനി ക്രിമിനല്‍ കുറ്റം; 10 വര്‍ഷം തടവും, 4 കോടി പിഴയും!!
കൊളംബോ: ഒത്തുകളി ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് ശ്രീലങ്ക!! വിഷയം സംബന്ധിച്ച ബില്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്താനാണ് തീരുമാനം. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ ബില്ലിനെ പിന്തുണച്ചു. കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്ന ബില്ലിന്റെ മൂന്നു വായനകളും പാര്‍ലമെന്റ് പാസാക്കി. ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ഇതോടെ ക്രിമിനല്‍ കുറ്റമായി. ബില്‍ അനുസരിച്ച്, വാതുവെയ്പ്പുകാര്‍ സമീപിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ഉള്‍പ്പെടെയുള്ള…
Read Moreജയനഗറിൽ തെരുവുനായയെ വെടിവെച്ച ഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: ജയനഗറിൽ തന്റെ വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു. തെരുവുനായയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചതിന് ഡോ. സി ശ്യാം സുന്ദരെ(75) പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗര്‍ അഞ്ചാം ബ്ലോക്കില്‍ ഇന്നലെ രാവിലെയാണ് വീടിന് മുന്നില്‍ നായ നിര്‍ത്താതെ കുരച്ചതിന് ഡോക്ടര്‍ വെടിയുതിര്‍ത്തത്. വഴിയരികില്‍ ചോരവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികളാണ് മൃഗാശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ നായയുടെ ശരീരത്തില്‍ 3 തിരകള്‍ കണ്ടെത്തി. വെടിയുണ്ടകള്‍ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തു. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള…
Read Moreഐ.പി.എസ്. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ നാലു മലയാളികൾ അറസ്റ്റിൽ!!
ബെംഗളൂരു: ഐ.പി.എസ്. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ നാലു മലയാളികളെ കുടക് നപക്‌ലു പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ സ്വദേശി മിഥുൻ (21), പാലക്കാട് സ്വദേശികളായ മനോജ് (30), അബുഹിതർ (31), വിനോദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മിഥുൻ മുമ്പ് ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് കുടകിലെ നാലടി ഗ്രാമത്തിൽനിന്ന് യുവതിയെ വിവാഹം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച നാലടി ഗ്രാമത്തിൽ നാലുപേരും വാഹനത്തിൽ കറങ്ങുന്നതുകണ്ട് സംശയംതോന്നിയ പ്രദേശവാസികളാണ് പോലീസിൽ അറിയിച്ചത്. ഇതേത്തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തപ്പോൾ തട്ടിപ്പ് പുറത്താവുകയായിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയെ വിവാഹംചെയ്ത…
Read Moreകേരള ട്രെയ്‌നുകൾ ബൈയപ്പനഹള്ളിയിലേക്ക് മാറ്റുന്നു; മലയാളികൾ ആശങ്കയിൽ
ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ അത്യാധുനികസൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നത് മലയാളികൾക്ക് ഗുണമോ ദോഷമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം. ടെർമിനൽ പൂർത്തിയാകുന്നതോടെ തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികൾ ഇവിടേക്കു മാറ്റാനാണ് സാധ്യത. സിറ്റി സ്റ്റേഷനിലെയും യശ്വന്തപുര സ്റ്റേഷനിലെയും തിരക്കു കുറയ്ക്കാൻ കൂടുതൽ തീവണ്ടികൾ ബൈയപ്പനഹള്ളിയിലേക്കു മാറ്റും. നിലവിൽ സിറ്റി സ്റ്റേഷനിലെത്തുന്ന കേരളവണ്ടികൾ ബൈയപ്പനഹള്ളിയിൽ യാത്ര അവസാനിപ്പിച്ചാൽ ബെംഗളൂരുവിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള മലയാളികൾക്ക് അസൗകര്യമാകുമെന്നാണ് പരാതി. ബൈയപ്പനഹള്ളിയിൽ മെട്രോയുള്ളതിനാൽ ഇവിടെ തീവണ്ടിയിറങ്ങുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താനാകുമെന്ന് ഒരുവിഭാഗം യാത്രക്കാർ പറയുന്നു. എന്നാൽ, ബെംഗളൂരുവിന്റെ വടക്കുപടിഞ്ഞാറ്,…
Read Moreസോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി നടി!
താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും കമന്റുകളും നടത്തുന്നത് സാധാരണമാണ്. പക്ഷെ ചിലരുടെ വിമര്‍ശനങ്ങള്‍ ആണെങ്കിലും കമന്റുകള്‍ ആണെങ്കിലും അതിരുകടക്കുമ്പോഴാണ് പ്രശ്നമാകുന്നത്. അത്തരം ഒരു കമന്റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി നിവേദ തോമസ്. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചത്. അതില്‍ പ്രണയമുണ്ടോ?, കന്യകയാണോ?, എന്നെ കല്യാണം കഴിക്കാമോ? എന്നിങ്ങനെയാണ് താരത്തിനോട് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യം കേട്ട് അല്‍പ്പംപോലും പകയ്ക്കാതെ കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് താരം. നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കല്യാണം…
Read Moreബൈയപ്പനഹള്ളിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നു!!
ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നു!! http://bangalorevartha.in/archives/34363 ടെർമിനൽനിർമാണം പൂർണമാകുമ്പോൾ ബൈയപ്പനഹള്ളി കർണാടകത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായിമാറും . വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ടെർമിനലാണ് 132 ഏക്കർ സ്ഥലത്ത് നിർമിക്കുന്നത്. 250 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലേതിന് സമാനമായ കാത്തിരിപ്പുകേന്ദ്രവും യാത്രക്കാർക്ക് പുറപ്പെടുന്നതിനും ആഗമനത്തിനും പ്രത്യേകം പാതകളും ഒരുക്കും. ടെർമിനലിലെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങാൻ കൂടുതൽ വർഷം വേണ്ടിവരും. ഭാവിയിൽ ദിവസേന ഒമ്പതുലക്ഷം യാത്രക്കാർ ടെർമിനൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ മട്ടുപ്പാവിൽ ഉദ്യാനനഗരമെന്ന പേര് അന്വർഥമാക്കുന്നവിധം പൂന്തോട്ടം സ്ഥാപിക്കും.…
Read Moreമാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്.
മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം/ഡിപ്ളോമ കഴിഞ്ഞ് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കല്‍ ടെക്നീഷ്യന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ടു വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള…
Read Moreരാത്രി”പ്രേത”ങ്ങളെ പേടിച്ച് വാഹനയാത്ര ചെയ്യാൻ മടിച്ച് ഡ്രൈവർമാർ;അവസാനം സംഭവിച്ചത്!
ബെംഗളൂരു : രാത്രി വിജനമായ വഴിയിൽ പ്രേത വേഷംകെട്ടി വാഹന യാത്രികരെ ഭയപ്പെടുത്തിയിരുന്ന സംഘം പോലീസ് പിടിയിലായി. യശ്വന്ത്പുരയിലെ ശരീഫ് നഗറിൽ അർദ്ധരാത്രിയും പുലർച്ചെയും ആളുകളെ ഭയപ്പെടുത്തിയിരുന്ന ഷാൻ നല്ലിക്ക് (22) നിവേദ് (20) സജീൽ മുഹമ്മദ് (21) മുഹമ്മദ് (20) ഷാക്കിബ് (20) നബീൽ 20 എന്നിവരാണ് അറസ്റ്റിലായത്. വെള്ള വസ്ത്രം ധരിച്ച് ,വിശ് ഉപയോഗിച്ച് മുഖം മറച്ച് ഒളിഞ്ഞു നിൽക്കുന്ന ഇവർ വാഹനങ്ങൾ എത്തുമ്പോൾ ശബ്ദമുണ്ടാക്കി മുന്നിലേക്ക് ചാടുകയായിരുന്നു പതിവ്. ഇത്തരത്തിൽ ഇവർ ഭയപ്പെടുത്തി ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകുകയായിരുന്നു.…
Read More