ശ്രീലങ്കയിൽ ഒത്തുകളി ഇനി ക്രിമിനല്‍ കുറ്റം; 10 വര്‍ഷം തടവും, 4 കോടി പിഴയും!!

കൊളംബോ: ഒത്തുകളി ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് ശ്രീലങ്ക!! വിഷയം സംബന്ധിച്ച ബില്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്താനാണ് തീരുമാനം. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ ബില്ലിനെ പിന്തുണച്ചു.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്ന ബില്ലിന്റെ മൂന്നു വായനകളും പാര്‍ലമെന്റ് പാസാക്കി. ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ഇതോടെ ക്രിമിനല്‍ കുറ്റമായി.

ബില്‍ അനുസരിച്ച്‌, വാതുവെയ്പ്പുകാര്‍ സമീപിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തികളും കുറ്റകരമാകും.

ഇതോടെ ഇക്കാര്യങ്ങള്‍ ലങ്കന്‍ താരങ്ങള്‍ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് ഒപ്പം ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ യൂണിറ്റിനും റിപ്പോര്‍ട്ടു ചെയ്യേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us